---
title: "ആയിത്തറ മമ്പറം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു"
english_title: "Ayithara mambaram higher secondary school developed  national level"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45599/ayithara-mambaram-higher-secondary-school-developed-national-level"
published_at: "2022-05-28T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291e6e87e995_Picsart_22-05-28_14-39-47-339.jpg"
keywords: []
---

# ആയിത്തറ മമ്പറം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു

> **Lead Summary:** മമ്പറം: ആയിത്തറ മമ്പറം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. സ്ക്കൂളിൽ പുതുതായി നിർമ്മിച്ച ബിൽഡിങ്ങിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ആയിത്തറ മമ്പറം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബിൽഡിങ്ങ് നിർമ്മിച്ചത്.

## Article Content

മമ്പറം: ആയിത്തറ മമ്പറം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. സ്ക്കൂളിൽ പുതുതായി നിർമ്മിച്ച ബിൽഡിങ്ങിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ആയിത്തറ മമ്പറം ഗവ: ഹയർ സെക്കന്ററി സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബിൽഡിങ്ങ് നിർമ്മിച്ചത്.

സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 2.60 കോടി രൂപ ചിലവഴിച്ചായിരുന്നു 3 നില ബിൽഡിങ്ങിന്റെ നിർമ്മാണം. 12 ക്ലാസ് മുറികൾ, 2ലാബുകൾ, 1സ്മാർട്ട് ക്ലാസ്റും, കമ്പ്യൂട്ടർ റും, സ്റ്റാഫ്റും എന്നിവയാണ് പുതിയ ബിൽഡിങ്ങിലുള്ളത്. അതോടൊപ്പം വിപുലമായ കിച്ചൺ, ഡൈനിങ്ങ് ഹാൾ,ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും പുതിയ ബിൽഡിങ്ങിലുണ്ട്. പുതുതായി നിർമ്മിച്ച ബിൽഡിങ്ങിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.

ഒന്നര വർഷം കൊണ്ടാണ് മൂന്ന് നില ബിൽഡിങ്ങിന്റെ നിർമ്മാണം പൂർത്തിയായതെന്ന് സ്ക്കൂൾ പ്രധാനാധ്യാപകൻ രമേശ് ബാബു പറഞ്ഞു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന മറ്റൊരു ബിൽഡിങ്ങിന്റെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണുള്ളത്. ഈ ബിൽഡിങ്ങിന്റെ നിർമ്മാണവും പൂർത്തിയാകുന്നതോടെ ആയിത്തറ മമ്പറം ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായിമാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45599/ayithara-mambaram-higher-secondary-school-developed-national-level)