---
title: "നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട: 20 കോടിയുടെ ഹെറോയിനുമായി വിദേശി പിടിയിൽ "
english_title: "Big drug bust in Nedumbassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45600/big-drug-bust-in-nedumbassery"
published_at: "2022-05-28T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291e7766d499_n3903907781653728956438f1ff5dddf74a07dbf67ecfcf762850ff7c5a2c5d33869d82a040aa7bcec651a3.jpg"
keywords: []
---

# നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട: 20 കോടിയുടെ ഹെറോയിനുമായി വിദേശി പിടിയിൽ 

> **Lead Summary:** **കൊച്ചി**: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴിയെത്തിയ ടാന്‍സാനിയന്‍ പൗരനില്‍ നിന്ന് ഇരുപത് കോടിയുടെ മയക്കുമരുന്ന് പിടികൂടി. ടാന്‍സാനിയന്‍ പൗരനായ മുഹമ്മദ് അലിയാണ് മയക്കുമരുന്നുമായി ഡി.ആര്‍.ഐയുടെ പിടിയിലായത്.

## Article Content

**കൊച്ചി**: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴിയെത്തിയ ടാന്‍സാനിയന്‍ പൗരനില്‍ നിന്ന് ഇരുപത് കോടിയുടെ മയക്കുമരുന്ന് പിടികൂടി. ടാന്‍സാനിയന്‍ പൗരനായ മുഹമ്മദ് അലിയാണ് മയക്കുമരുന്നുമായി ഡി.ആര്‍.ഐയുടെ പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ നേരിട്ടെത്തി പരിശോധന നടത്തിയാണ് മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്. ട്രോളി ബാഗിന്റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് മുഹമ്മദ് അലി 2884 ഗ്രാം ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45600/big-drug-bust-in-nedumbassery)