---
title: "നിയമം ലംഘിച്ചതിന് ഡൽഹിയിൽ സ്വകാര്യ ബസ്സുകൾക്ക് പിഴ "
english_title: "Delhiprivatebuses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45601/delhiprivatebuses"
published_at: "2022-05-28T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291e8d3ac6a8_n39039347616537294307344021dc3f2c0f231f541b8ff4aec83d25c06623c0260ec74555dcdc8a1ccc5fa9.jpg"
keywords: []
---

# നിയമം ലംഘിച്ചതിന് ഡൽഹിയിൽ സ്വകാര്യ ബസ്സുകൾക്ക് പിഴ 

> **Lead Summary:** **ന്യൂഡല്‍ഹി: **നിയമം ലംഘിച്ചതിന് ഡല്‍ഹിയില്‍ 21,000ത്തിലധികം സ്വകാര്യ ബസുകള്‍ക്ക് പിഴ ചുമത്തി. ഡല്‍ഹി സര്‍ക്കാരിന്റെ ഗതാഗത വകുപ്പ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്‍റെ ഭാഗമായി രണ്ട് മാസത്തിനിടെയാണ് വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയത്.

## Article Content

**ന്യൂഡല്‍ഹി: **നിയമം ലംഘിച്ചതിന് ഡല്‍ഹിയില്‍ 21,000ത്തിലധികം സ്വകാര്യ ബസുകള്‍ക്ക് പിഴ ചുമത്തി. ഡല്‍ഹി സര്‍ക്കാരിന്റെ ഗതാഗത വകുപ്പ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്‍റെ ഭാഗമായി രണ്ട് മാസത്തിനിടെയാണ് വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയത്.

ഏപ്രില്‍ 1ന് ആരംഭിച്ച ഡ്രൈവിന് കീഴില്‍ ഏകദേശം 391 ഡി.ടി.സി ബസുകള്‍ക്കും 328 ക്ലസ്റ്റര്‍ ബസുകള്‍ക്കും പിഴ ചുമത്തി. ബസ് ഡ്രൈവര്‍മാരുടെ നിയമലംഘനങ്ങളില്‍ ബസുകളുടെ മറ്റ് തരത്തിലുള്ള 100 നിയമലംഘനങ്ങളും ഉള്‍പ്പെടുന്നു. പാത ലംഘിച്ചതിന് 21,001 സ്വകാര്യ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും 359 വാഹനങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തു. മെയ് 9 മുതലാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിയമങ്ങള്‍ പാലിക്കാത്തതിന് ഗതാഗത വകുപ്പ് ചലാന്‍ നല്‍കാന്‍ ആരംഭിച്ചത്.

എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവിന്‍റെ മൂന്നാം ഘട്ടം വൈകിയെന്നും പി.ഡബ്ല്യു.ഡി റോഡ് മാര്‍ക്കിങ് പൂര്‍ത്തിയാകുമ്ബോള്‍ പരിശോധന നടപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏപ്രില്‍ 1 മുതല്‍ ബസുകള്‍ക്കും ചരക്ക് വാഹകര്‍ക്കുമായി ഗതാഗത വകുപ്പ് കര്‍ശന നിയമങ്ങള്‍ നടപ്പാക്കുകയും നിയമലംഘനം നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറ് മാസം തടവും ചുമത്തുകയായിരുന്നു. ട്രാഫിക് പൊലീസിനൊപ്പം ഗതാഗത വകുപ്പും ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും മാത്രം രാവിലെ 8 മുതല്‍ രാത്രി 10 വരെ സഞ്ചരിക്കാന്‍ പ്രത്യേക പാതകള്‍ നിശ്ചയിച്ചിട്ടുണ്ട്.

എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവിന് കീഴില്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ നാല് ഘട്ടങ്ങളിലായാണ് ശിക്ഷ നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ 10,000 പിഴ ഈടാക്കും. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍സ് (എം.വി) ആക്‌ട് പ്രകാരം പ്രോസിക്യൂഷന് ക്ഷണിക്കുകയും മൂന്നാം ഘട്ടത്തില്‍ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയുമാണുണ്ടാവുക. നാലാമത്തെ ഘട്ടത്തില്‍ വാഹന പെര്‍മിറ്റ് അവസാനിപ്പിക്കുമെന്നും അധികാരികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45601/delhiprivatebuses)