---
title: "ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു"
english_title: "Aryanad police station youth dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45602/aryanad-police-station-youth-dead"
published_at: "2022-05-28T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291e91e62a55_Screenshot_20220528_144854.jpg"
keywords: []
---

# ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

> **Lead Summary:** ആര്യനാട് : ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ ആൾ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഒപ്പം താമസിച്ചിരുന്ന യുവതിയെ കാണാനില്ലെന്ന പരാതിയുമായാണ് ഇയാൾ സ്റ്റേഷനിലെത്തിയത്.

## Article Content

ആര്യനാട് : ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ ആൾ മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഒപ്പം താമസിച്ചിരുന്ന യുവതിയെ കാണാനില്ലെന്ന പരാതിയുമായാണ് ഇയാൾ സ്റ്റേഷനിലെത്തിയത്.

പിന്നീട് പുറത്തുപോകുകയും പെട്രോളുമായി തിരികെ വന്ന് ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു  പോലീസുകാർ ഇടപെട്ട് തീ അണച്ച് ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷൈജു കൊട്ടരക്കര പുത്തൂരിൽ റബർ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിനിയെ കാണാനില്ലെന്നായിരുന്നു പരാതി പൂത്തൂർ സ്റ്റേഷനിലും ഇയാൾ പരാതി നൽകിയിരുന്നു.

തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. എന്നാൽ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പോകാൻ അനുവദിച്ചിരുന്നു. അന്ന് പുത്തൂർ സ്റ്റേഷനിലും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനിലും എത്തി പരാതി നൽകുന്നതും ആത്മഹത്യക്ക് ശ്രമിച്ചതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45602/aryanad-police-station-youth-dead)