---
title: "ചലച്ചിത്ര നിര്‍മാതാവ് റോയ്‌സണ്‍ വെള്ളറ അന്തരിച്ചു"
english_title: "Film maker royson vellara dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45603/film-maker-royson-vellara-dead"
published_at: "2022-05-28T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291eb15a90e3_New Project (21).jpg"
keywords: []
---

# ചലച്ചിത്ര നിര്‍മാതാവ് റോയ്‌സണ്‍ വെള്ളറ അന്തരിച്ചു

> **Lead Summary:**  ഗുരുവായൂര്‍ : സിനിമ നിര്‍മാതാവും ആര്‍ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമയുമായ റോയ്‌സണ്‍ വെള്ളറ അന്തരിച്ചു. കൊന്തയും പൂണൂലും, സിം, ഉന്നം, 100 ഡിഗ്രി സെല്‍ഷ്യസ് എന്നീ സിനിമകളുടെ നിര്‍മാതാവാണ്.

## Article Content

 ഗുരുവായൂര്‍ : സിനിമ നിര്‍മാതാവും ആര്‍ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമയുമായ റോയ്‌സണ്‍ വെള്ളറ അന്തരിച്ചു. കൊന്തയും പൂണൂലും, സിം, ഉന്നം, 100 ഡിഗ്രി സെല്‍ഷ്യസ് എന്നീ സിനിമകളുടെ നിര്‍മാതാവാണ്.

സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവീട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്നു. കാവീട് വെള്ളറ പരേതനായ റപ്പായിയുടെയും ഫിലോമിനയുടെയും മകനാണ്. ഭാര്യ: ഫിന്‍സി. മക്കള്‍: റോഫിന്‍, റോഷിന്‍, റോണ്‍വിന്‍. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45603/film-maker-royson-vellara-dead)