---
title: "സ്വകാര്യത ഉറപ്പു വരുത്താൻ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്"
english_title: "Facebook with new changes to ensure privacy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45611/facebook-with-new-changes-to-ensure-privacy"
published_at: "2022-05-28T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291f0d16a80e_n3904003061653731479249ac7788f7e75aa791f189ea104a974a95cb371789108556c2afed5637638a59f3.jpg"
keywords: []
---

# സ്വകാര്യത ഉറപ്പു വരുത്താൻ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്

> **Lead Summary:** ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്. മെറ്റയുടെ ഉല്‍പ്പന്നങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്വകാര്യതാ നയങ്ങള്‍ നിലവില്‍ വരുന്നത്.ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് എളുപ്പം മനസ്സിലാക്കാന്‍ പുതിയ അപ്ഡേറ്റ് വഴി സാധിക്കും. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

## Article Content

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക്. മെറ്റയുടെ ഉല്‍പ്പന്നങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്വകാര്യതാ നയങ്ങള്‍ നിലവില്‍ വരുന്നത്.ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് എളുപ്പം മനസ്സിലാക്കാന്‍ പുതിയ അപ്ഡേറ്റ് വഴി സാധിക്കും. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

പുതിയ അപ്ഡേറ്റ് പ്രകാരം, ഉപയോക്താക്കള്‍ക്ക് ഡിഫോള്‍ട്ടായി അവരുടെ പോസ്റ്റുകള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നതില്‍ നിയന്ത്രണം നല്‍കും. കൂടാതെ, ഉപയോക്താക്കള്‍ക്ക് കാണാനാകുന്ന പരസ്യങ്ങളുടെ കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ജൂലൈ 26 മുതലാണ് പുതിയ അപ്ഡേറ്റുകള്‍ നിലവില്‍ വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45611/facebook-with-new-changes-to-ensure-privacy)