---
title: "കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ കമ്മറ്റി സായാഹ്ന പദയാത്ര നടത്തി "
english_title: "The Peravoor Regional Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45640/the-peravoor-regional-committee"
published_at: "2022-05-28T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62920b9cb0dc1_Picsart_22-05-28_17-15-54-475.jpg"
keywords: []
---

# കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ കമ്മറ്റി സായാഹ്ന പദയാത്ര നടത്തി 

> **Lead Summary:** **പേരാവൂർ**: ഔഷധവില വർദ്ധനവ് പിൻവലിക്കുക ഔഷധവില നിയന്ത്രണ നിയമം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ കമ്മറ്റിസായാഹ്ന പദയാത്ര സംഘടിപ്പിച്ചു.

## Article Content

**പേരാവൂർ**: ഔഷധവില വർദ്ധനവ് പിൻവലിക്കുക ഔഷധവില നിയന്ത്രണ നിയമം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖലാ കമ്മറ്റിസായാഹ്ന പദയാത്ര സംഘടിപ്പിച്ചു.

പെരുമ്പുന്നയിൽ വെച്ച് പേരാവൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഉൽഘാടനം ചെയ്തു. എം.വി മുരളീധരൻ അധ്യക്ഷത വഹിച്ചു വത്സല വി.വി.സ്വാഗതം പറഞ്ഞു. കെ.വിനോദ് കുമാർ പി.കെ.സുധാകരൻ പി.ബിജു ജോബി ഷ് എന്നിവർ സംസാരിച്ചു പദയാത്ര പേരാവൂർ ടൗണിൽ സമാപിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45640/the-peravoor-regional-committee)