---
title: "പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ഉൽഘാടനം: കൊട്ടിയൂർ, കേളകം പഞ്ചായത്തുകളുടെ സംയുക്ത യോഗം നടത്തി "
english_title: "Inauguration of Tourism Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45642/inauguration-of-tourism-project"
published_at: "2022-05-28T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62920f06089c9_Picsart_22-05-28_17-23-37-403.jpg"
keywords: []
---

# പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ഉൽഘാടനം: കൊട്ടിയൂർ, കേളകം പഞ്ചായത്തുകളുടെ സംയുക്ത യോഗം നടത്തി 

> **Lead Summary:** **കൊട്ടിയൂർ: ** പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് ജൂൺ മൂന്നിന് ഉൽഘാടനം നടത്താനിരിക്കെ പരിപാടിയുടെ നടത്തിപ്പിനായി കൊട്ടിയൂർ ,കേളകം പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്യത്തിൽ സംയുക്ത യോഗം നടത്തി.

## Article Content

**കൊട്ടിയൂർ: ** പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് ജൂൺ മൂന്നിന് ഉൽഘാടനം നടത്താനിരിക്കെ പരിപാടിയുടെ നടത്തിപ്പിനായി കൊട്ടിയൂർ ,കേളകം പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്യത്തിൽ സംയുക്ത യോഗം നടത്തി.

ജൂൺ മൂന്നിന് പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെ വിനോദ സഞ്ചാരികൾക്കായുള്ള ട്രക്കിംഗിന് പച്ചക്കൊടി വീശുമ്പോൾ ഉൽഘാടന ചടങ്ങ് മികവുറ്റതാക്കാൻ ഇരു പഞ്ചായത്തുകളും ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യും .കേളകം വ്യാപാരഭവനിൽ നടത്തിയ സംയുക്ത യോഗത്തിൽ കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം അദ്യക്ഷത വഹിച്ചു.

കേളകം ഗ്രാമപ്പഞ്ചായത്തു പ്രസിഡൻ്റ് സി.ടി.അനീഷ് പദ്ധതി വിശദീകരണം നടത്തി. ഉൽഘാടനത്തിന് മുന്നോടിയായി നടപ്പാക്കേണ്ട' അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരും, ജനപ്രതിനിധികൾ,, വിവിധ സംഘടകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45642/inauguration-of-tourism-project)