---
title: "കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി: സർക്കാർ ഉത്തരവിറങ്ങി "
english_title: "Permission for local bodies to shoot wild boar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45646/permission-for-local-bodies-to-shoot-wild-boar"
published_at: "2022-05-28T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629212b13b688_n390446402165374017232282853055f79c406eb5398192919bd46cb1b9af9866d797d711e057aee95f46e9.jpg"
keywords: []
---

# കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി: സർക്കാർ ഉത്തരവിറങ്ങി 

> **Lead Summary:** **തിരുവനന്തപുരം: **ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഉത്തരവിറങ്ങി.

## Article Content

**തിരുവനന്തപുരം: **ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഉത്തരവിറങ്ങി.

ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലവന്മാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഉത്തരവ്.

ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് ഒണററി വൈല്‍ഡ്‍ലൈഫ് വാര്‍‍ഡന്‍ എന്ന പദവി നല്‍കിയിട്ടുണ്ട്. അതേസമയം വിഷപ്രയോഗത്തിലൂടെയോ ഷോക്കേല്‍പ്പിച്ചോ സ്ഫോടകവ്സതുക്കള്‍ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല.

സംസ്ഥാനത്ത് ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനം. നിലവില്‍ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നല്‍കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്ക് മാത്രമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45646/permission-for-local-bodies-to-shoot-wild-boar)