---
title: "സ്വകാര്യ കമ്പനിയിലെ എൻജിനീയറേയും കുടുംബത്തെയും കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി "
english_title: "The body was found decapitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45651/the-body-was-found-decapitated"
published_at: "2022-05-28T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62921c16b6ef2_n3904570561653742340818a71795977351498dfbdafe990e53b6138b0bbda7eef76a9e14d899315cb20dab.jpg"
keywords: []
---

# സ്വകാര്യ കമ്പനിയിലെ എൻജിനീയറേയും കുടുംബത്തെയും കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി 

> **Lead Summary:** **ചെന്നൈ: **സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറേയും കുടുംബത്തേയും കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്നാട്ടിലെ പല്ലാവരത്ത് ആണ് സംഭവം.

## Article Content

**ചെന്നൈ: **സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറേയും കുടുംബത്തേയും കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്നാട്ടിലെ പല്ലാവരത്ത് ആണ് സംഭവം.

ചെന്നൈയിലെ സ്വകാര്യ കമ്ബനിയില്‍ എന്‍ജിനീയറായ പ്രകാശ്(41) ഭാര്യ ഗായത്രി(39) മകള്‍ നിത്യശ്രീ(11) മകന്‍ ഹരികൃഷ്ണന്‍ ;(9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രകാശ്-ഗായത്രി ദമ്ബതിമാരുടെ വിവാഹ വാര്‍ഷിക ദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45651/the-body-was-found-decapitated)