---
title: "എസ്പിസി ത്രിദിന സമ്മർ ക്യാമ്പ് സമാപിച്ചു"
english_title: "SPC concludes three-day summer camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45659/spc-concludes-three-day-summer-camp"
published_at: "2022-05-28T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629225ddc18db_Picsart_22-05-28_18-59-33-859.jpg"
keywords: []
---

# എസ്പിസി ത്രിദിന സമ്മർ ക്യാമ്പ് സമാപിച്ചു

> **Lead Summary:** **കേളകം: ** കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 26, 27, 28 തീയതികളിലായി നടന്നുവന്ന എസ് പി സി സമ്മർ ക്യാമ്പ് അവസാനിച്ചു. പിടിഎ പ്രസിഡണ്ട് സി സി സന്തോഷ് അധ്യക്ഷത വഹിച്ച യോഗം കേളകം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.എസ്. പി. സി പേരാവൂർ സബ്ഡിവിഷൻ എ. എൻ.ഒ ബാബു മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു ക്യാമ്പ് അവലോകനം നടത്തി.

## Article Content

**കേളകം: ** കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 26, 27, 28 തീയതികളിലായി നടന്നുവന്ന എസ് പി സി സമ്മർ ക്യാമ്പ് അവസാനിച്ചു. പിടിഎ പ്രസിഡണ്ട് സി സി സന്തോഷ് അധ്യക്ഷത വഹിച്ച യോഗം കേളകം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.എസ്. പി. സി പേരാവൂർ സബ്ഡിവിഷൻ എ. എൻ.ഒ ബാബു മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ എം വി മാത്യു ക്യാമ്പ് അവലോകനം നടത്തി.

മദർ പിടിഎ പ്രസിഡന്റ് ബീന ഉണ്ണി, സ്റ്റാഫ്‌ പ്രതിനിധി ഫാ. എൽദോ ജോൺ, ജെസ്റ്റിൻ സി എ എന്നിവർ സംസാരിച്ചു.എ. സി. പി. ഒ അശ്വതി കെ ഗോപിനാഥ് സ്വാഗതവും സി. പി. ഒ ജോബി ഏലിയാസ് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ്സ്‌, പരേഡ്, ഫീൽഡ് വിസിറ്റ് എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി. കേഡറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45659/spc-concludes-three-day-summer-camp)