---
title: "ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു"
english_title: "Army kills two militants accused in several cases in Kashmir"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45666/army-kills-two-militants-accused-in-several-cases-in-kashmir"
published_at: "2022-05-28T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62922c9f1111f_n39047746816537468043865a64c37662a0d0ea7129363db7680e34d077bc03171f0671052a3979dec312e7.jpg"
keywords: []
---

# ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു

> **Lead Summary:** **ശ്രീനഗര്‍**: ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. അനന്തനാഗിലെ ബിജ്ബിഹാര മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

## Article Content

**ശ്രീനഗര്‍**: ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. അനന്തനാഗിലെ ബിജ്ബിഹാര മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

കൊല്ലപ്പെട്ടത് നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. ഇഷ്ഫക് അഹ്ഘാനി, യാര്‍വാര്‍ അയൂബ് ദര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45666/army-kills-two-militants-accused-in-several-cases-in-kashmir)