---
title: "ആറാട്ടുപുഴയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു"
english_title: "Two killed in car-scooteർ collision in Arattupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45670/two-killed-in-car-scoote-collision-in-arattupuzha"
published_at: "2022-05-28T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62922e000e091_n3904793161653747161106cd48d01f363c2f18580884e7fb58628d4fd8240c4972ec3b4fa27a4292840f7d.jpg"
keywords: []
---

# ആറാട്ടുപുഴയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

> **Lead Summary:** **ആലപ്പുഴ: **ആറാട്ടുപുഴയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. കണ്ണമ്പലിഭാഗം കൊല്ലശ്ശേരില്‍ മുഹമ്മദ്‌ ഹനീഫ, കായംകുളം കണ്ണമ്ബള്ളിഭാഗം വൈക്കത്ത് പടിറ്റത്തില്‍ അബ്ദുല്‍ സലാം എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

## Article Content

**ആലപ്പുഴ: **ആറാട്ടുപുഴയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. കണ്ണമ്പലിഭാഗം കൊല്ലശ്ശേരില്‍ മുഹമ്മദ്‌ ഹനീഫ, കായംകുളം കണ്ണമ്ബള്ളിഭാഗം വൈക്കത്ത് പടിറ്റത്തില്‍ അബ്ദുല്‍ സലാം എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഹനീഫ സംഭവസ്ഥലത്തും, സലാം ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയിലും ആണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി കാറും ഓടിച്ചിരുന്ന ആളെയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45670/two-killed-in-car-scoote-collision-in-arattupuzha)