---
title: "മാനന്തവാടിയിൽനിന്ന്‌ കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസ് നിവേദന പരമ്പരകൾ നടത്തിയിട്ടും തുടങ്ങിയില്ല: പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികൾ"
english_title: "Fast passenger service"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45671/fast-passenger-service"
published_at: "2022-05-28T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629235ec3e0e0_PicsArt_05-28-08.16.29.jpg"
keywords: []
---

# മാനന്തവാടിയിൽനിന്ന്‌ കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസ് നിവേദന പരമ്പരകൾ നടത്തിയിട്ടും തുടങ്ങിയില്ല: പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികൾ

> **Lead Summary:** **കേളകം: **കാലങ്ങളായി സർവ്വീസ് നിലച്ച കെ.എസ്.ആർ.ടി.സി മാനന്തവാടിയിൽനിന്ന്‌ കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസ് കൊട്ടിയൂർ ഉൽസവകാലമായിട്ടും പുനരാരം ഭിക്കാത്തതിൽ പ്രതിഷേധം ശക്തം.

## Article Content

**കേളകം: **കാലങ്ങളായി സർവ്വീസ് നിലച്ച കെ.എസ്.ആർ.ടി.സി മാനന്തവാടിയിൽനിന്ന്‌ കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസ് കൊട്ടിയൂർ ഉൽസവകാലമായിട്ടും പുനരാരം ഭിക്കാത്തതിൽ പ്രതിഷേധം ശക്തം.

വൈശാഖ മഹോൽസ കാലത്ത് തെക്കൻ ജില്ലയിൽ നിന്നുള്ളവർക്കും, മലയോരത്തെ മറ്റനേകം യാത്രക്കാർക്കും ഉപകാരപ്പെടുന്ന ദീർഘദൂര സർവ്വീസ് പുനരാരംഭിക്കാൻ കേളകം ആസ്ഥാനമായ കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി ഗതാഗതമന്ത്രിക്കും ,വകുപ്പ് മേധാവികൾക്കും, സണ്ണി ജോസഫ് എം.എൽ.എ.ക്കും നിവേദനം നൽകിയിരുന്നു.

മുടങ്ങിയ സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ ഗതാഗതമന്ത്രിക്കും സണ്ണി ജോസഫ് എം.എൽ.എ.ക്കും കേളകം കെ.എസ്.ആർ.ടി.സി. സംരക്ഷണസമിതി ഭാരവാഹികളായ അഡ്വ. ഇ.ജെ.റോയി, ബിന്റോ കറുകയിൽ എന്നിവരാണ് ആഴ്ച്ചകൾ മുമ്പ് നിവേദനം നൽകിയത്. മാനന്തവാടി ഡിപ്പോയിൽ തന്നെ കൂടുതൽ വരുമാനമുള്ള (30,000 രൂപ-40,000 രൂപ) ഈ സർവീസ് പുനരാരംഭിക്കാത്തതിൻ്റെ കാരണം അവ്യക്തമാണ്. രാത്രി 7.45-ന് മാനന്തവാടിയിൽനിന്ന്‌ കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ കൊട്ടിയൂർ-ഇരിട്ടി -തലശ്ശേരി-കോഴിക്കോട്-എടപ്പാൾ-തൃശ്ശൂർ-മുവാറ്റുപുഴ വഴി രാവിലെ കോട്ടയത്തെത്തുന്ന സർവീസാണിത്.

വൈകീട്ട് 5:20-ന് കോട്ടയത്തുനിന്നും പുറപ്പെട്ട് രാവിലെ തിരിച്ചെത്തും. കൊട്ടിയൂർ തീർഥാടകർക്കൊപ്പം ,മേഖലയിലെ വ്യാപാരികൾ, വിദ്യാർഥികൾ, തുടങ്ങി നൂറ് കണക്കിനാളുകൾക്ക് സൗകര്യപ്രദമാകുന്ന സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡണ്ട് ജോർജ്കുട്ടി വാളു വെട്ടിക്കൽ, കേളകം യൂനിറ്റ് ജനറൽ സിക്രട്ടറി ജോസഫ് പാറക്കൽ എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45671/fast-passenger-service)