---
title: "2-3 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലെത്തും "
english_title: "The monsoon will reach Kerala in 2-3 days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45676/the-monsoon-will-reach-kerala-in-2-3-days"
published_at: "2022-05-28T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629234458eb75_n39048433416537487515307762e1d1e419ae109ec36292cb3d5d3d0c3b202f794f1c7dcb1e8e2dfa331725.jpg"
keywords: []
---

# 2-3 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലെത്തും 

> **Lead Summary:** കാലവര്‍ഷം 2-3 ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ കേരള തീരത്ത് കാര്‍മേഘങ്ങളുടെ തോത് കൂടിവരുന്ന സാഹചര്യത്തിലാണ് കാലവര്‍ഷം പ്രവചിച്ചതിലും നേരത്തെയെത്തുമെന്നു പുതിയ കണക്കുകൂട്ടല്‍.

## Article Content

കാലവര്‍ഷം 2-3 ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ കേരള തീരത്ത് കാര്‍മേഘങ്ങളുടെ തോത് കൂടിവരുന്ന സാഹചര്യത്തിലാണ് കാലവര്‍ഷം പ്രവചിച്ചതിലും നേരത്തെയെത്തുമെന്നു പുതിയ കണക്കുകൂട്ടല്‍.

അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യയുള്ളതിനാല്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

കാലവര്‍ഷം ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലാകും പെയ്തിറങ്ങുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഒടുവിലത്തെ ഉപഗ്രഹ ചിത്രങ്ങളാണ് ഇതു സംബന്ധിച്ച സൂചന നല്‍കുന്നത്. കാറ്റ് അനുകൂലമായാല്‍ വൈകാതെ കാലവര്‍ഷം എത്തുമെങ്കിലും അതു കഴിഞ്ഞു ദുര്‍ബലമാകാനും സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകള്‍, മാലദ്വീപ് മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ പ്രദേശങ്ങളിലേക്കു കാലവര്‍ഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യത ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45676/the-monsoon-will-reach-kerala-in-2-3-days)