---
title: "ജനപ്രതിനിധികൾക്ക് ഒറ്റ പെൻഷൻ എന്ന നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ"
english_title: "The Central Government "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45680/the-central-government"
published_at: "2022-05-28T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62923721382b9_images (3).jpeg"
keywords: []
---

# ജനപ്രതിനിധികൾക്ക് ഒറ്റ പെൻഷൻ എന്ന നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

> **Lead Summary:** ജനപ്രതിനിധികള്‍ക്ക് ഒറ്റ പെന്‍ഷന്‍ എന്ന നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുപ്രകാരം മറ്റ് പദവികളുള്ള എംപിമാര്‍ക്ക് പെന്‍ഷന്‍ നല്‍കില്ല.ഇതു സംബന്ധിച്ച വിജ്ഞാപനം പാര്‍ലമെന്റ് സംയുക്ത സമിതിയാണ് പുറത്തിറക്കിയത്.

## Article Content

ജനപ്രതിനിധികള്‍ക്ക് ഒറ്റ പെന്‍ഷന്‍ എന്ന നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുപ്രകാരം മറ്റ് പദവികളുള്ള എംപിമാര്‍ക്ക് പെന്‍ഷന്‍ നല്‍കില്ല.ഇതു സംബന്ധിച്ച വിജ്ഞാപനം പാര്‍ലമെന്റ് സംയുക്ത സമിതിയാണ് പുറത്തിറക്കിയത്.

മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങുന്നില്ലെന്ന് എഴുതി നല്‍കിയാല്‍ മാത്രമേ പെന്‍ഷന്‍ നല്‍കുകയുള്ളൂ. എംപിമാര്‍ ഒന്നിലേറെ പെന്‍ഷന്‍ വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ മാത്രം തീരുമാനമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പെന്‍ഷന് അപേക്ഷിക്കുന്ന ജനപ്രതിനിധികള്‍ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ഗവര്‍ണറോ ആകരുത്. നിലവില്‍ രാജ്യസഭ ലോക്‌സഭാ എംപിയോ നിയമസഭാ അംഗമോ ഏതെങ്കിലും സംസ്ഥാനത്തിന്റെ നിയമസഭാ അംഗമോ ആവരുത്. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയോ ജീവനക്കാരുമാകരുത്. തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45680/the-central-government)