---
title: "എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി"
english_title: "SSLC Exam Answer Paper Evaluation Completed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45738/sslc-exam-answer-paper-evaluation-completed"
published_at: "2022-05-29T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292e3e61d947_images (44).jpeg"
keywords: []
---

# എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി

> **Lead Summary:** **തിരുവനന്തപുരം**: എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മേയ് 12ന് തുടങ്ങിയ മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

## Article Content

**തിരുവനന്തപുരം**: എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മേയ് 12ന് തുടങ്ങിയ മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

72 ക്യാമ്ബുകളിലായി 9000ത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കാളികളായത്.

ഐ.ടി പരീക്ഷയുടെയും നിരന്തര മൂല്യനിര്‍ണയത്തിന്‍റെയും മാര്‍ക്കുകള്‍ ചേര്‍ക്കുന്നതും മൂല്യനിര്‍ണയത്തിന് ശേഷം പരീക്ഷഭവനില്‍ എത്തിയ മാര്‍ക്കുകളുടെ പരിശോധനയുമാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ജൂണ്‍ 15ന് ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 426999 പേരാണ് ഇത്തവണ െറഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പ്ലസ് ടു പരീക്ഷ ഫലം ജൂണ്‍ 20നും പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45738/sslc-exam-answer-paper-evaluation-completed)