---
title: " തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം"
english_title: "Today thrikakakara campaign were ended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45746/today-thrikakakara-campaign-were-ended"
published_at: "2022-05-29T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292eb29aeffe_Screenshot_20220529_090921.jpg"
keywords: []
---

#  തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം

> **Lead Summary:** തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരമാണ് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണത്തിന്റെ അവസാന ദിനം റോഡ് ഷോ നടത്തിയാണ് സ്ഥാനാർഥികൾ പരമാവധി വോട്ടുറപ്പിക്കാൻ നോക്കുന്നത്.

## Article Content

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരമാണ് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണത്തിന്റെ അവസാന ദിനം റോഡ് ഷോ നടത്തിയാണ് സ്ഥാനാർഥികൾ പരമാവധി വോട്ടുറപ്പിക്കാൻ നോക്കുന്നത്.

മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയുമായാണ് മണ്ഡലത്തിൽ കൊട്ടിക്കലാശത്തിന് ഒരുങ്ങുന്നത് ഇടത്    സ്ഥാനാർഥിക്കെതിരെ കോൺഗ്രസുകാർ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ വിവാദം മണ്ഡലത്തിൽ ഇപ്പോഴും കത്തി നിൽക്കുകയാണ്. എന്നാൽ ഇത്തരം നീക്കം നടത്തിയവരെ തള്ളിപ്പറയാൻ നിൽക്കാതെ കോൺഗ്രസ് നേതാക്കളും പ്രതിരോധത്തിനൊരുങ്ങുകയാണ്. പി സി ജോർജും ഇന്ന് മണ്ഡലത്തിൽ എത്തും. ഫോർട്ട് പോലീസ് ഹാജരാകാൻ നൽകിയ നോട്ടീസ് തള്ളിയാണ് പി സി ഇന്ന് തൃക്കാക്കരയിൽ എത്തുന്നത്. എൻഡിഎ സ്ഥാനാർഥിക്കൊപ്പം രാവിലെ എട്ടര മുതൽ പി സി ജോർജ് പ്രചാരണത്തിന് ഇറങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45746/today-thrikakakara-campaign-were-ended)