---
title: "ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡിന്‌ 14ാം ചാമ്പ്യൻസ് ലീഗ് കിരീടം"
english_title: " Rayal madrid beat liverpool in 14th champion's league"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45750/rayal-madrid-beat-liverpool-in-14th-champions-league"
published_at: "2022-05-29T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292ed7525594_Screenshot_20220529_091728.jpg"
keywords: []
---

# ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡിന്‌ 14ാം ചാമ്പ്യൻസ് ലീഗ് കിരീടം

> **Lead Summary:** ചാമ്പ്യൻസ് ലീഗ് കിരീടം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് റയൽ മാഡ്രിഡ് തങ്ങളുടെ 14ാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ കൂടുതൽ ആക്രമിച്ച കളിച്ചത് ലിവർപൂളായിരുന്നു. എന്നാൽ റയൽ മാഡ്രിഡിന്റെ ഗോളിയെ മറികടക്കാൻ ലിവർപൂൾ താരങ്ങളുടെ ആക്രമണം മതിയാകുമായിരുന്നില്ല.

## Article Content

ചാമ്പ്യൻസ് ലീഗ് കിരീടം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് റയൽ മാഡ്രിഡ് തങ്ങളുടെ 14ാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ കൂടുതൽ ആക്രമിച്ച കളിച്ചത് ലിവർപൂളായിരുന്നു. എന്നാൽ റയൽ മാഡ്രിഡിന്റെ ഗോളിയെ മറികടക്കാൻ ലിവർപൂൾ താരങ്ങളുടെ ആക്രമണം മതിയാകുമായിരുന്നില്ല.

സാലയും മാനേയുമൊക്കെ തകർപ്പൻ ഷോട്ടുകൾ പായിച്ചെങ്കിലും കോർട്വാ ഇത് തടുത്തിടുകയായിരുന്നു 43ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ വീണുകിട്ടിയ അവസരം മുതലെടുത്ത് ബെൻസേമ ലിവർപൂൾ വലയിലേക്ക് പന്ത് എത്തിച്ചെങ്കിലും റഫറി ഫ്‌ലാഗുയർത്തിയതോടെ നിരാശയായി. വാർ പരിശോധിച്ചെങ്കിലും റയലിന് പ്രതികൂലമായാണ് വിധി വന്നത്. 59ാം മിനിറ്റിലാണ് വിനീഷ്യസ് ജൂനിയർ റയലിന്റെ വിജയ ഗോൾ നേടുന്നത്. പിന്നീല് ലിവർപൂൾ കടുത്ത ആക്രമണം കാഴ്ചവെച്ചെങ്കിലും സമനില ഗോൾ അകന്നുനിന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45750/rayal-madrid-beat-liverpool-in-14th-champions-league)