---
title: "ആത്മവിശ്വാസം നൂറ് ശതമാനം; ഉജ്ജ്വല വിജയം നേടുമെന്ന് ഉമാ തോമസ്"
english_title: "Hundred percent confident: uma thomas sure that she will win"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45789/hundred-percent-confident-uma-thomas-sure-that-she-will-win"
published_at: "2022-05-29T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293089947313_Screenshot_20220529_111532.jpg"
keywords: []
---

# ആത്മവിശ്വാസം നൂറ് ശതമാനം; ഉജ്ജ്വല വിജയം നേടുമെന്ന് ഉമാ തോമസ്

> **Lead Summary:** തൃക്കാക്കര : ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടാനാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണ്. തൃക്കാക്കരയിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമായിരുന്നു. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയാണ്. രാഷ്ട്രീയത്തിൽ മതം കലർത്തേണ്ടതില്ല. മതത്തിന് അതീതമായ പിന്തുണയുണ്ടാകുമെന്നും ഉമാ തോമസ് പറഞ്ഞു. ഇന്ന് മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കുകയാണ്. സ്ഥാനാർഥികളെല്ലാം റോഡ് ഷോയിലാണ് ഇന്ന് ശ്രദ്ധ വെച്ചിരിക്കുന്നത്.

## Article Content

തൃക്കാക്കര : ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടാനാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണ്. തൃക്കാക്കരയിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമായിരുന്നു. എന്നാൽ ചർച്ചയായത് വ്യക്തിഹത്യയാണ്. രാഷ്ട്രീയത്തിൽ മതം കലർത്തേണ്ടതില്ല. മതത്തിന് അതീതമായ പിന്തുണയുണ്ടാകുമെന്നും ഉമാ തോമസ് പറഞ്ഞു. ഇന്ന് മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കുകയാണ്. സ്ഥാനാർഥികളെല്ലാം റോഡ് ഷോയിലാണ് ഇന്ന് ശ്രദ്ധ വെച്ചിരിക്കുന്നത്.

പിടി തോമസ് തൃക്കാക്കരയിൽ നേടിയതിനേക്കാൾ ഭൂരിപക്ഷം ഉമാ തോമസിന് ലഭിക്കുമെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. ക്രിസ്ത്യൻ, മുസ്ലിം പരമ്പരാഗത വോട്ടുകൾ ഇത്തവണ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45789/hundred-percent-confident-uma-thomas-sure-that-she-will-win)