---
title: "ഡി എ ഡബ്ല്യൂ എഫിന്റെ കൂത്തുപറമ്പ് ഏരിയാ സമ്മേളനം റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ  "
english_title: "DAWF kuthuparamb Area conference were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45835/dawf-kuthuparamb-area-conference-were-held"
published_at: "2022-05-29T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62932f106f1b9_Picsart_22-05-29_13-59-54-238.jpg"
keywords: []
---

# ഡി എ ഡബ്ല്യൂ എഫിന്റെ കൂത്തുപറമ്പ് ഏരിയാ സമ്മേളനം റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ  

> **Lead Summary:** കൂത്തുപറമ്പ് : ഡിഫറൻഡ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ കൂത്തുപറമ്പ് ഏരിയ സമ്മേളനം റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു . കൂത്തുപറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ സംഘടനയായ ഡി എ ഡബ്ല്യൂ എഫിന്റെ കൂത്തുപറമ്പ് ഏരിയാ സമ്മേളനമാണ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നത്. ഡി എ ഡബ്ല്യു ഫ് ഏരിയ പ്രസിഡന്റ് എം എം സുരേന്ദ്രൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി.

## Article Content

കൂത്തുപറമ്പ് : ഡിഫറൻഡ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ കൂത്തുപറമ്പ് ഏരിയ സമ്മേളനം റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു . കൂത്തുപറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ സംഘടനയായ ഡി എ ഡബ്ല്യൂ എഫിന്റെ കൂത്തുപറമ്പ് ഏരിയാ സമ്മേളനമാണ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നത്. ഡി എ ഡബ്ല്യു ഫ് ഏരിയ പ്രസിഡന്റ് എം എം സുരേന്ദ്രൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി.

തുടർന്ന് കൂത്തുപറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്ഥാനം വികസന കുതിപ്പിൽ നിൽക്കുന്ന കാലമാണ്, അത് എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളെയും ചേർത്ത് പിടിക്കാൻ സാധിക്കുന്നു. കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ സുജാത ടീച്ചർ പറഞ്ഞു. പി കെ രാജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എൻ പി ആർ ഡി അഖിലേന്ത്യ സെക്രട്ടറി ഗിരീഷ് കീർത്തി, ഡി എ ഡബ്ലിയു എഫ് ജില്ലാ പ്രസിഡന്റ് പി വി ഭാസ്കരൻ,ഭാർഗവൻ,ഇ എം സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45835/dawf-kuthuparamb-area-conference-were-held)