---
title: "പ​ച്ച​ക്ക​റി​ക്കും മാം​സ​ത്തി​നും പൊ​ള്ളു​ന്ന വി​ല: പാ​ച​ക വാ​ത​ക​ത്തി​നും വി​ല വ​ർ​ധി​ച്ച​തോ​ടെ ജ​ന​ജീ​വി​തം ദു​ഷ്ക​ര​മാ​വു​ക​യാ​ണ്"
english_title: "Prices of vegetables and meat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4584/prices-of-vegetables-and-meat"
published_at: "2021-10-11T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6164063699827_615eb77e46afc_PicsArt_10-07-02.23.49.jpg"
keywords: []
---

# പ​ച്ച​ക്ക​റി​ക്കും മാം​സ​ത്തി​നും പൊ​ള്ളു​ന്ന വി​ല: പാ​ച​ക വാ​ത​ക​ത്തി​നും വി​ല വ​ർ​ധി​ച്ച​തോ​ടെ ജ​ന​ജീ​വി​തം ദു​ഷ്ക​ര​മാ​വു​ക​യാ​ണ്

> **Lead Summary:** തൃ​ശൂ​ർ: പ​ച്ച​ക്ക​റി​ക്കും മാം​സ​ത്തി​നും പൊ​ള്ളു​ന്ന വി​ല​.ഇ​റ​ച്ചി​ക്കോ​ഴി​ക്ക് കി​ലോ​ക്ക് 150 രൂ​പ ക​ട​ന്ന​പ്പോ​ൾ പ​ച്ച​ക്ക​റി​യി​ൽ ത​ക്കാ​ളി നൂ​റി​ലേ​ക്കാ​ണ് അ​ടു​ക്കു​ന്ന​ത്. പാ​ച​ക വാ​ത​ക​ത്തി​നും വി​ല വ​ർ​ധി​ച്ച​തോ​ടെ കോ​വി​ഡ് പി​ടി​ച്ചു​ല​ച്ച ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​വു​ക​യാ​ണ്.

## Article Content

തൃ​ശൂ​ർ: പ​ച്ച​ക്ക​റി​ക്കും മാം​സ​ത്തി​നും പൊ​ള്ളു​ന്ന വി​ല​.ഇ​റ​ച്ചി​ക്കോ​ഴി​ക്ക് കി​ലോ​ക്ക് 150 രൂ​പ ക​ട​ന്ന​പ്പോ​ൾ പ​ച്ച​ക്ക​റി​യി​ൽ ത​ക്കാ​ളി നൂ​റി​ലേ​ക്കാ​ണ് അ​ടു​ക്കു​ന്ന​ത്. പാ​ച​ക വാ​ത​ക​ത്തി​നും വി​ല വ​ർ​ധി​ച്ച​തോ​ടെ കോ​വി​ഡ് പി​ടി​ച്ചു​ല​ച്ച ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​വു​ക​യാ​ണ്.

മാ​സ​ങ്ങ​ളാ​യി ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല നൂ​റി​ന് മു​ക​ളി​ലാ​ണ്. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് അ​ത് 150ന് ​മു​ക​ളി​ലും എ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി വി​പ​ണ​യി​ൽ 70 ശ​ത​മാ​ന​വും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​ത്തു​ന്ന​ത്. കേ​ര​ള ചി​ക്ക​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത് ആ​ഴ്ച​യി​ൽ അ​മ്പ​തി​നാ​യി​രം കോ​ഴി മാ​ത്ര​മാ​ണ്.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഒ​രാ​ഴ്ച വി​റ്റ​ഴി​ക്കു​ന്ന​ത് ഒ​രു കോ​ടി കി​ലോ ഇ​റ​ച്ചി​ക്കോ​ഴി​യാ​ണ്. ക​ർ​ണാ​ട​ക, കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​കീ​ക​രി​ച്ച വി​ല​യാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​തെ​ന്ന് കോ​ഴി​ക്ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഒ​രു വ​ർ​ഷം​കൊ​ണ്ട് കോ​ഴി​ത്തീ​റ്റ​യി​ൽ ചാ​ക്കി​ന് ആ​യി​രം രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​മു​ള്ള ചെ​ല​വ് വ​ർ​ധി​ച്ച​താ​യും ഇ​വ​ർ പ​റ​യു​ന്നു.

ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​തോ​ടെ ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും തു​റ​ന്നി​രു​ന്നു. ഇ​തോ​ടെ ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റി​യി​ട്ടു​ണ്ട്. പൊ​ള്ളു​ന്ന വി​ല​യാ​ണ് വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക്. സ​വാ​ള, കാ​ര​റ്റ്, ത​ക്കാ​ളി, മു​രി​ങ്ങ എ​ന്നി​വ​ക്ക്​ ഇ​ര​ട്ടി​യോ​ള​മാ​ണ് വി​ല വ​ര്‍ധി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പ് 30 രൂ​പ വി​ല​യി​ൽ വി​റ്റി​രു​ന്ന സ​വാ​ള ഇ​പ്പോ​ൾ 50 -60 രൂ​പ​യി​ലാ​ണ്. ത​ക്കാ​ളി 20 -25ല്‍ ​നി​ന്ന് 60 -70ലേ​ക്ക് കു​തി​ച്ചു. കാ​ര​റ്റി​നും (60) മു​രി​ങ്ങ​ക്കും (80) വി​ല ഇ​ര​ട്ടി​യാ​യി. ര​ണ്ടാ​ഴ്ച കൊ​ണ്ടാ​ണ് പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​ര്‍ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​വും വ​ര്‍ഷാ​വ​സാ​നം ഉ​ള്ളി​വി​ല 100 ക​ട​ന്നി​രു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​ര​വ് കു​റ​ഞ്ഞ​തും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ ക​ന​ത്ത​ത് പ​ച്ച​ക്ക​റി​ക​ളു​ടെ വ​ര​വ് കു​റ​യാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പാ​ച​ക വാ​ത​ക വി​ല​യും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​തി​ച്ചു​യ​രു​ക​യാ​ണ്. 190 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ്​ ഈ ​വ​ർ​ഷം മാ​ത്രം പാ​ച​ക വാ​ത​ക വി​ല​യി​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഏ​ക​ദേ​ശം 590നു ​മു​ക​ളി​ൽ വി​ല​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​രു സി​ലി​ണ്ട​ർ വി​ല 890 ക​ട​ന്നു. ഈ ​വി​ല​വ​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​ര‍െൻറ വീ​ട്ടു​ബ​ജ​റ്റി​നെ​യാ​ണ് താ​ളം തെ​റ്റി​ക്കു​ന്ന​ത്.

ഗ്യാ​സ് സി​ലി​ണ്ട​റി​നെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന വീ​ടു​ക​ളി​ൽ ഒ​രു മാ​സം ഒ​രു സി​ലി​ണ്ട​ർ കൊ​ണ്ട്​ ക​ട​ന്നു​കൂ​ടു​ന്ന​ത് വീ​ട്ട​മ്മ​മാ​രു​ടെ സാ​ഹ​സ ജീ​വി​തം കൂ​ടി​യാ​ണ്. ക​ട​വും പ​രി​ഭ​വ​ങ്ങ​ളു​മാ​യി ജീ​വി​ത​ത്തി‍െൻറ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന​വ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണ് ഇ​ന്ധ​ന​വി​ല. 17 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് ര​ണ്ട് രൂ​പ 99 പൈ​സ​യും ഡീ​സ​ലി​ന് നാ​ല് രൂ​പ 55 പൈ​സ​യു​മാ​ണ് വ​ര്‍ധി​ച്ച​ത്. അ​ഞ്ച് വ​ര്‍ഷം കൊ​ണ്ട് ഡീ​സ​ല്‍ വി​ല​യി​ലു​ണ്ടാ​യ​ത് ഇ​ര​ട്ടി വ​ർ​ധ​ന​യാ​ണ്. 2016 ജ​നു​വ​രി​യി​ല്‍ 50 രൂ​പ​യി​ല്‍ താ​ഴെ​യാ​യി​രു​ന്നു ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി‍ന്റെ വി​ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4584/prices-of-vegetables-and-meat)