---
title: "കണിച്ചാറിൽ ബസ്റ്റാന്റിനോട് അവഗണന ; റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം "
english_title: "Youth Congress protest with Reith"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4586/youth-congress-protest-with-reith"
published_at: "2021-10-11T15:16:00+05:30"
category: "Kanichar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6164080add48f_PicsArt_10-11-03.13.42.jpg"
keywords: []
---

# കണിച്ചാറിൽ ബസ്റ്റാന്റിനോട് അവഗണന ; റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം 

> **Lead Summary:**  **കണിച്ചാര്‍**: പഞ്ചായത്ത് ബസ്റ്റാന്റിനെ അധികൃതർ അവഗണിക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നില്‍പ്പ് സമരത്തിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത്.

## Article Content

 **കണിച്ചാര്‍**: പഞ്ചായത്ത് ബസ്റ്റാന്റിനെ അധികൃതർ അവഗണിക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നില്‍പ്പ് സമരത്തിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത്.

ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിനോ ജോസ് അധ്യക്ഷനായി. ഭാരവാഹികളായ അരുൺ പ്രസാദ്, ആദർശ് തോമസ്, മനു പി.ടി, ജിബിൻ ജെയ്സൺ, പഞ്ചായത്ത്‌ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ, പഞ്ചായത്തംഗങ്ങളായ സുനി ജെസ്റ്റിന്‍, ജിഷ സജി, സുരേഖ സജി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷാജി കുന്നുംപുറത്ത്, സെക്രട്ടറിമാരായ സതീഷ് മണ്ണാറുകുളം, ഈശ്വര പ്രസാദ് , കെ.വി റെജി തുടങ്ങിയവര്‍ സംസാരിച്ചു.

നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത്‌ പ്രസിഡന്റിന് യൂത്ത് കോൺഗ്രസ് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4586/youth-congress-protest-with-reith)