---
title: "പേരാവൂരിൽ യുവകലാസാഹിതി മണ്ഡലം കൺവെൻഷൻ നടത്തി"
english_title: "Yuvakalasahithi constituency held a convention in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45863/yuvakalasahithi-constituency-held-a-convention-in-peravoor"
published_at: "2022-05-29T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629365f11cce7_InShot_20220529_175407453.jpg"
keywords: []
---

# പേരാവൂരിൽ യുവകലാസാഹിതി മണ്ഡലം കൺവെൻഷൻ നടത്തി

> **Lead Summary:** **പേരാവൂർ**: യുവകലാസാഹിതി പേരാവൂർ മണ്ഡലം കൺവെൻഷൻ പേരാവൂരിൽ നടന്നു. ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് മാർക്കോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

## Article Content

**പേരാവൂർ**: യുവകലാസാഹിതി പേരാവൂർ മണ്ഡലം കൺവെൻഷൻ പേരാവൂരിൽ നടന്നു. ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് മാർക്കോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

വി സ്വാതി അധ്യക്ഷത വഹിച്ചു. അഡ്വ വി ഷാജി, ജില്ലാ പഞ്ചായത്ത്‌ അംഗം വി ഗീത, സി കെ ചന്ദ്രൻ, സി ജി ഷാജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി സ്വാതി ( പ്രസിഡന്റ് ) പി കെ പീതാംബരൻ ( വൈസ് പ്രസി ) സി ജി ഷാജു ( സെക്രട്ടറി ) ടി വി സിനി ( ജോ സെക്രട്ടറി ) ഷാജി പൊട്ടയിൽ ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45863/yuvakalasahithi-constituency-held-a-convention-in-peravoor)