---
title: "രാജ്യം ഇരുട്ടിലേക്ക്‌"
english_title: "oad shedding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4587/oad-shedding"
published_at: "2021-10-11T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61640a088a214_PicsArt_10-11-03.21.23.jpg"
keywords: []
---

# രാജ്യം ഇരുട്ടിലേക്ക്‌

> **Lead Summary:** **കൽക്കരിക്ഷാമം അതിരൂക്ഷമായതോടെ മിക്ക സംസ്ഥാനങ്ങളും ഇരുട്ടിലേക്ക്‌. ഡൽഹി, ഉത്തർപ്രദേശ്‌, പഞ്ചാബ്‌, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്‌, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയില്‍.**

## Article Content

**കൽക്കരിക്ഷാമം അതിരൂക്ഷമായതോടെ മിക്ക സംസ്ഥാനങ്ങളും ഇരുട്ടിലേക്ക്‌. ഡൽഹി, ഉത്തർപ്രദേശ്‌, പഞ്ചാബ്‌, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്‌, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയില്‍.**

ലോഡ്‌ഷെഡ്ഡിങ്ങും പവർകട്ടും അനിവാര്യമാകുമെന്ന്‌ സംസ്ഥാനങ്ങൾ അറിയിച്ചു. അടിയന്തരമായി പ്രതിസന്ധി പരിഹരിക്കണമെന്ന്‌ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. മൂന്നോ നാലോ ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്ന്‌ കേന്ദ്രം അവകാശപ്പെട്ടു.

ആകെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയെ ആശ്രയിച്ചാണ്‌. 135 താപവൈദ്യുതനിലയത്തിൽ സാധാരണ 15 മുതൽ 30 ദിവസത്തേക്കുള്ള കൽക്കരി കരുതാറുണ്ട്‌. നിലവിൽ പകുതിയിലേറെ നിലയങ്ങളിൽ ശേഷിക്കുന്നത് ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കൽക്കരി മാത്രം.

ഡൽഹിയിൽ പലയിടത്തും അപ്രതീക്ഷിത ലോഡ്‌ഷെഡ്ഡിങ് ഉണ്ടാകാമെന്ന്‌ ടാറ്റാ പവർ ഡിസ്‌ട്രിബ്യൂഷൻ ലിമിറ്റഡ്‌ (ടിപിഡിഡിഎൽ) മുന്നറിയിപ്പ്‌ നൽകി. യുപിയിൽ 14 നിലയം താൽക്കാലികമായി അടച്ചിട്ടു. പഞ്ചാബിൽ ഒന്നിടവിട്ട ദിവസത്തില്‍ ലോഡ്‌ഷെഡ്ഡിങ് തുടങ്ങി. അഞ്ച്‌ നിലയം പ്രവർത്തനം നിർത്തി. രാജസ്ഥാനിൽ ദിവസം ഒരുമണിക്കൂർ ലോഡ്‌ഷെഡ്ഡിങ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4587/oad-shedding)