---
title: " പിക്കപ്പ് വാൻ മറിഞ്ഞ് മലയാളി ഉൾപ്പെടെ മൂന്ന് മരണം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45880/accident"
published_at: "2022-05-29T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293802ade7bb_n3907160361653833725789df7aeb93b7073a159f7cefb482d176214c62e3ddb82ec5848d40ff35b0953798.jpg"
keywords: []
---

#  പിക്കപ്പ് വാൻ മറിഞ്ഞ് മലയാളി ഉൾപ്പെടെ മൂന്ന് മരണം

> **Lead Summary:** **സൗദി അറേബ്യ**: വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഷിദാണ് മരിച്ച മലയാളി.

## Article Content

**സൗദി അറേബ്യ**: വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഷിദാണ് മരിച്ച മലയാളി.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയ്ക്കടുത്താണ് അപകടമുണ്ടായത്. റാഷിദ് അടക്കം സഞ്ചരിച്ച സഞ്ചരിച്ച പിക്കപ്പ് വാന്‍ മരുഭൂമിയിലെ മണല്‍കൂനയില്‍ കയറി മറിയുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. തമിഴ്‌നാട് സ്വദേശിയും ബംഗ്ലാദേശ് പൗരനുമാണ് മരിച്ച മറ്റു രണ്ടുപേര്‍.നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45880/accident)