---
title: "രാഷ്ട്രീയ തിരിച്ചടി ഭയന്ന് ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍"
english_title: "Central government withdraws Aadhaar warning for fear of political backlash"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45883/central-government-withdraws-aadhaar-warning-for-fear-of-political-backlash"
published_at: "2022-05-29T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629382d6ae5b1_n39071934016538344099454f6bb92e1420d77ef45c52dee5758df6a45bac20dee1e228b73fb02d35d036da.jpg"
keywords: []
---

# രാഷ്ട്രീയ തിരിച്ചടി ഭയന്ന് ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍

> **Lead Summary:** രാഷ്ട്രീയ തിരിച്ചടി ഭയന്ന് ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍. തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന വിശദീകരണം നല്‍കിയാണ് ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന നിര്‍ദേശം കേന്ദ്രം പിന്‍വലിച്ചത്.

## Article Content

രാഷ്ട്രീയ തിരിച്ചടി ഭയന്ന് ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍. തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന വിശദീകരണം നല്‍കിയാണ് ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന നിര്‍ദേശം കേന്ദ്രം പിന്‍വലിച്ചത്.

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ    പ്രാദേശിക കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. മുന്നറിയിപ്പ് നല്‍കിയുള്ള ഉത്തരവിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് കേന്ദ്രസർക്കാറി നെതിരെ പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നത്.

ആധാര്‍ സുരക്ഷിതമല്ലെന്ന് സ്വയം സമ്മതിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് രാഷ്ട്രീയമായി തന്നെ തിരിച്ചടിയാകുന്ന സാഹചര്യത്തില്‍ ആണ് ഉത്തരവ് പിന്‍വലിച്ചത്.. ആധാര്‍വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും, ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിന്റെ  മാസ്ക് ചെയ്ത കോപ്പി നല്‍കുക എന്നുമായിരുന്നു ആദ്യത്തെ ഉത്തരവ്‌.

അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേത് എന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണെന്നും ആദ്യ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ ഉത്തരവ് വ്യാപകമായി ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ തെറ്റിദ്ധാരണക്ക് സാധ്യതയുണ്ടെന്ന വിശദീകരണം നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ മലക്കം മറിച്ചില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45883/central-government-withdraws-aadhaar-warning-for-fear-of-political-backlash)