---
title: "പുതിയ 75 സ്കൂൾ കെട്ടിടങ്ങൾ നാളെ നാടിന് സമർപ്പിക്കും "
english_title: "75 new school buildings will be handed over to Nadu tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45889/75-new-school-buildings-will-be-handed-over-to-nadu-tomorrow"
published_at: "2022-05-29T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293883f46cfc_n3907226901653835772795733783a5a18726dc10aa81e3a294d0e49a426f27a63c34e1f45cee9e05fdd014.jpg"
keywords: []
---

# പുതിയ 75 സ്കൂൾ കെട്ടിടങ്ങൾ നാളെ നാടിന് സമർപ്പിക്കും 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി നാളെ നാടിനു സമര്‍പ്പിക്കും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 75 സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി നാളെ നാടിനു സമര്‍പ്പിക്കും.

കിഫ്ബിയില്‍ നിന്നും 5 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി ചെലവഴിച്ചു നിര്‍മ്മിച്ച 16 സ്കൂള്‍ കെട്ടിടങ്ങളും ഒരു കോടി ചെലവഴിച്ച 15 സ്കൂള്‍ കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ബാക്കി 35 സ്കൂള്‍ കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ടും എം.എല്‍.എ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിലേയ്ക്കുയരുന്നതോടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ നമുക്ക് സാധിക്കും.

ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആ ഉറപ്പ് വിട്ടുവീഴ്ച കൂടാതെ പാലിക്കാന്‍ സാധിക്കുന്നു എന്നത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സന്ദര്‍ഭത്തില്‍ അഭിമാനം പകരുന്ന നേട്ടമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45889/75-new-school-buildings-will-be-handed-over-to-nadu-tomorrow)