---
title: "ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Bus and bike collide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45909/bus-and-bike-collide"
published_at: "2022-05-29T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293a00ca8b50_n3907404781653841823724d8c5013bbcde1268acb9d32c5d2d02a715591e0ecfc432166375f72545cecc01.jpg"
keywords: []
---

# ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** **തളിപ്പറമ്പ് : **ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പുഴക്കുളങ്ങരയിലെ ആശാരിപ്പണിക്കാരനായ വടക്കിനിപ്പുരയില്‍ കെ.ഷൈജു ആണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ് : **ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പുഴക്കുളങ്ങരയിലെ ആശാരിപ്പണിക്കാരനായ വടക്കിനിപ്പുരയില്‍ കെ.ഷൈജു ആണ് മരിച്ചത്.

ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ശരീരത്തിലൂടെ പിറകിലെ ചക്രം കയറിയിറങ്ങുകയായിരുന്നു. കെ.എല്‍.59 എഫ്-1142 ഹീറോ ഹോണ്ട സ്പെളെന്‍ഡര്‍ ബൈക്കാണ് അപകടത്തില്‍പെട്ടത്. ബാബു - ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബൈജു, ഷൈജ . മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45909/bus-and-bike-collide)