---
title: "പുതുച്ചേരി തദ്ദേശതെരഞ്ഞെടുപ്പ്‌ നീട്ടി"
english_title: "Puducherry elections postponed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4591/puducherry-elections-postponed"
published_at: "2021-10-11T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6164131417925_images (27).jpeg"
keywords: []
---

# പുതുച്ചേരി തദ്ദേശതെരഞ്ഞെടുപ്പ്‌ നീട്ടി

> **Lead Summary:** **

## Article Content

**

പുതുച്ചേരി തദ്ദേശതെരഞ്ഞെടുപ്പ്‌ മദ്രാസ്‌ ഹൈക്കോടതി വീണ്ടും നീട്ടി.**

പട്ടികവർഗ–-പിന്നോക്ക ജാതി സംവരണം റദ്ദാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ്‌ ആർ ശിവ സമർപ്പിച്ച ഹർജി പരിഗണിച്ചാണ്‌ നടപടി. ചീഫ്‌ ജസ്‌റ്റ്‌സിന്റെ ബെഞ്ച്‌ 21ന്‌ ഹരജിയിൽ വാദം കേൾക്കും. അതുവരെ തെരഞ്ഞെടുപ്പ്‌ നടപടികൾ നിർത്താനും നിർദേശിച്ചു.

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷൻ തിങ്കളാഴ്‌ച വിജ്ഞാപനമിറക്കി മണിക്കൂറുകൾക്കകമാണ്‌ ഹൈക്കോടതി ഇടപെടൽ. സുപ്രിംകോടതി ഉത്തരവ്‌ പ്രകാരമുള്ള തെരഞ്ഞെടുപ്പ്‌ നടപടി രണ്ടാംതവണയാണ്‌ തടസപ്പെടുന്നത്‌. സംവരണത്തിലെ അപാകത ആരോപിച്ച്‌ ഭരണകക്ഷി എംഎൽഎ പ്രകാശ്‌കുമാർ മദ്രാസ്‌ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ്‌ ആദ്യം നടപടി നിർത്തിയത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4591/puducherry-elections-postponed)