---
title: "കോവിഡിൽ അനാഥരായ  കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും "
english_title: "The Prime Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45914/the-prime-minister"
published_at: "2022-05-29T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293a9624b4a0_images.jpeg"
keywords: []
---

# കോവിഡിൽ അനാഥരായ  കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും 

> **Lead Summary:** **ന്യൂഡെല്‍ഹി: **കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങള്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.

## Article Content

**ന്യൂഡെല്‍ഹി: **കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങള്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.

പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരമാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികള്‍ക്കാണ് പദ്ധതി പ്രയോജനം ചെയ്യുക. പദ്ധതി പ്രകാരം കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും. ഈ കുട്ടികള്‍ക്ക് പാഠപുസ്‌തകങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമായി നല്‍കും. സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഫീസ് മടക്കി നല്‍കും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം താമസിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപയും നല്‍കും.

ഇത്തരത്തില്‍ 10 ലക്ഷം രൂപ വരെ ഓരോ കുട്ടിക്കും നല്‍കാനാണ് തീരുമാനം. ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യ സേവനം എന്നിവയും ലഭ്യമാക്കും. വിദ്യാഭ്യസ വായ്‌പയും ലഭ്യമാക്കും. പലിശ പിഎം കെയേഴ്‌സില്‍ നിന്നും അടക്കും. കഴിഞ്ഞ വര്‍ഷം മെയ് 29ന് നേരിട്ടാണ് പിഎം കെയര്‍ പദ്ധതി പ്രഖ്യാപിച്ചത്. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ അവരുടെ ക്ഷേമം പ്രാപ്‌തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ് വരെ സാമ്ബത്തിക പിന്തുണയോടെ സ്വയം പര്യാപ്‌തമായ നിലനില്‍പ്പിന് അവരെ പ്രാപ്‌തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45914/the-prime-minister)