---
title: "ബിഎഡ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "The B.Ed student was found hanging dead in her bedroom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45920/the-bed-student-was-found-hanging-dead-in-her-bedroom"
published_at: "2022-05-29T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293ad8627dc5_n390755076165384532487362fa557d05e0f2aa4530f04940d0932ab6573c20eb83935f68a428c2b8fed28f.jpg"
keywords: []
---

# ബിഎഡ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: **പയ്യോളിയില്‍ ബിഎഡ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുരിയാടി താരേമ്മല്‍ കെ.ടി രാജന്‍റെ മകള്‍ അഭിരാമിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: **പയ്യോളിയില്‍ ബിഎഡ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുരിയാടി താരേമ്മല്‍ കെ.ടി രാജന്‍റെ മകള്‍ അഭിരാമിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ ഗവ. ബിഎഡ് കോളജ് വിദ്യാര്‍ഥിനിയാണ് അഭിരാമി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ആത്മഹത്യ കുറിപ്പും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍, പിന്നെ കഴിച്ചോളാം എന്നു പറഞ്ഞ് അഭിരാമി കിടപ്പുമുറിയിലേക്ക് പോക്കുകയായിരുന്നു.

കുറച്ച്‌ കഴിഞ്ഞ് അമ്മ വന്നു വിളിച്ചപ്പോള്‍ ശബ്‌ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് അയല്‍ക്കാരെത്തി വാതില്‍ പൊളിച്ച്‌ അകത്തു കടന്നപ്പോഴാണ് അഭിരാമിയെ ജനാലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കൊയിലാണ്ടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി: അമ്പിളി. മാതാവ്: സവിത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45920/the-bed-student-was-found-hanging-dead-in-her-bedroom)