---
title: "വെസ്റ്റ് നൈൽ പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു "
english_title: "Grihanathan dies of West Nile fever"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45922/grihanathan-dies-of-west-nile-fever"
published_at: "2022-05-29T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293af07ee5ab_n3907542941653845724614fd01b637128f7b31eefe6f704fdad8aa9841f99fe5d40c9e3cde7f8601341c7d.jpg"
keywords: []
---

# വെസ്റ്റ് നൈൽ പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു 

> **Lead Summary:** **തൃശൂര്‍: **പാണഞ്ചേരി പയ്യനം സ്വദേശി പുത്തന്‍പുരക്കല്‍ വീട്ടില്‍ ജോബി വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ മരിച്ചു.മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

**തൃശൂര്‍: **പാണഞ്ചേരി പയ്യനം സ്വദേശി പുത്തന്‍പുരക്കല്‍ വീട്ടില്‍ ജോബി വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ മരിച്ചു.മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

രണ്ടുദിവസം മുമ്പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 17ന് പനിക്ക് ചികിത്സ തേടി മരുന്നുകള്‍ കഴിച്ചിരുന്നുവെങ്കിലും ഭേദമാവാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച ഇവിടെ കഴിഞ്ഞെങ്കിലും അസുഖം മൂര്‍ച്ഛിച്ചു.

ഇതിനിടെ ഓര്‍മശക്തി കുറയുകയും ശരീരത്തിന്‍റെ ഒരുഭാഗം തളരുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ 20 ദിവസത്തോളം വെന്‍റിലേറ്ററില്‍ കഴിഞ്ഞു. പിന്നീടാണ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെയാണ് ജോബി മരിച്ചത്.

രണ്ട് സ്വകാര്യ ആശുപത്രികളിലടക്കം ആഴ്ചകളോളം കിടത്തിയിട്ടും രോഗം എന്താണെന്ന് കണ്ടുപിടിക്കാതെ ചികിത്സിച്ച്‌ പത്ത് ലക്ഷത്തോളമാണ് സ്വകാര്യ ആശുപത്രികള്‍ കൈക്കലാക്കിയത്. നാട്ടുപണിയെടുത്ത് കഴിയുന്ന സാധാരണ കുടുംബമാണ് ജോബിയുടേത്. നാട്ടുകാരുടെ സഹായത്തിലാണ് ചികിത്സ നടന്നത്. ജോബിയുടെ മൃതദേഹം ചേരുംകുഴി സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. ഭാര്യ: അനു. മക്കള്‍: അലീന, അമല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45922/grihanathan-dies-of-west-nile-fever)