---
title: "വളര്‍ത്തു മൃഗങ്ങള്‍ക്കായി മഴക്കാല മുന്നൊരുക്കം "
english_title: "Monsoon preparation for pets"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45940/monsoon-preparation-for-pets"
published_at: "2022-05-30T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62941d4f1f934_n3907232341653873991080d8260d1a232e776999d0ef663e922131172e62fcb6c3c30111a68db71ed6d1b0.jpg"
keywords: []
---

# വളര്‍ത്തു മൃഗങ്ങള്‍ക്കായി മഴക്കാല മുന്നൊരുക്കം 

> **Lead Summary:** **വയനാട്** : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വളര്‍ത്തു മൃഗങ്ങള്‍ക്കായി സംസ്ഥാനത്ത് ആദ്യമായി ഹ്യുമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ (എച്ച്‌ എസ് ഐ) / ഇന്ത്യ , വയനാട് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ജില്ലാ കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും എതിരെ മഴക്കാല മുന്നൊരുക്കം വളര്‍ത്തു മൃഗങ്ങള്‍ക്കായി എന്ന പരിപാടി ആരംഭിച്ചു.

## Article Content

**വയനാട്** : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വളര്‍ത്തു മൃഗങ്ങള്‍ക്കായി സംസ്ഥാനത്ത് ആദ്യമായി ഹ്യുമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ (എച്ച്‌ എസ് ഐ) / ഇന്ത്യ , വയനാട് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ജില്ലാ കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും എതിരെ മഴക്കാല മുന്നൊരുക്കം വളര്‍ത്തു മൃഗങ്ങള്‍ക്കായി എന്ന പരിപാടി ആരംഭിച്ചു.

വയനാട് ജില്ലയിലെ ഏറ്റവും ദുര്‍ബലമായ ഗ്രാമപഞ്ചായത്തുകളില്‍ വരാനിരിക്കുന്ന മഴക്കാലത്ത് വെള്ളപ്പൊക്കത്തില്‍ നിന്നും ഉരുള്‍പൊട്ടല്‍ അപകടത്തില്‍ നിന്നും കന്നുകാലികളെയും മറ്റു സഹജീവികളെയും സംരക്ഷിക്കുന്നതിനാണ് ജില്ലയിലെ ദുരന്തസാധ്യതയുള്ള പഞ്ചായത്തുകളില്‍ പരിപാടി നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45940/monsoon-preparation-for-pets)