---
title: "സാങ്കേതിക പിഴവ്: നൂറുപേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടി "
english_title: "Technical error Crore to hundreds of bank accounts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45949/technical-error-crore-to-hundreds-of-bank-accounts"
published_at: "2022-05-30T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629426a88a6f8_n3907988161653876350434cb3bd2a969cf82a7722da16456874db37703d06517c018d65a6033f4684b4cce.jpg"
keywords: []
---

# സാങ്കേതിക പിഴവ്: നൂറുപേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടി 

> **Lead Summary:** **ചെന്നൈ**: നഗരത്തിലെ എച്ച്‌.ഡി.എഫ്‌.സി ബാങ്ക് ശാഖയില്‍ 100 ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് 13 കോടി രൂപ വീതം വരവുവെച്ചത് ആശയക്കുഴപ്പത്തിന് കാരണമായി.

## Article Content

**ചെന്നൈ**: നഗരത്തിലെ എച്ച്‌.ഡി.എഫ്‌.സി ബാങ്ക് ശാഖയില്‍ 100 ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് 13 കോടി രൂപ വീതം വരവുവെച്ചത് ആശയക്കുഴപ്പത്തിന് കാരണമായി.

മൊബൈല്‍ഫോണ്‍ സന്ദേശം ലഭ്യമായതോടെ അക്കൗണ്ടുടമകള്‍ ആശ്ചര്യത്തിലായി. സാങ്കേതിക തകരാര്‍ മൂലമാണ് ഇത് സംഭവിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. ബാങ്കിന്‍റെ സര്‍വറില്‍ പുതിയ സോഫ്‌റ്റ്‌വെയര്‍ ഘടിപ്പിച്ചതാണ് തകരാറിന് കാരണമായത്. ഉപഭോക്താവിന്‍റെ ചില വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുമ്ബോള്‍ ക്രെഡിറ്റ് പേജില്‍ പണം കയറുകയുമായിരുന്നു. ഇത് ഉടന്‍ പരിഹരിക്കുമെന്ന് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച്‌ ബാങ്കധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദികളായ ചില ബാങ്ക് ഉദ്യോഗസ്ഥരെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ ചില ഉപഭോക്താക്കള്‍ പൊലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ ക്രൈം വിഭാഗവും സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45949/technical-error-crore-to-hundreds-of-bank-accounts)