---
title: "നാളികേര വില ഇടിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം ഊര്‍ജിതമാക്കുമെന്ന് കൃഷിമന്ത്രി"
english_title: "Agriculture Minister says green coconut procurement in the state will be intensified in the wake of falling coconut prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45950/agriculture-minister-says-green-coconut-procurement-in-the-state-will-be-intensified-in-the-wake-of-falling-coconut-prices"
published_at: "2022-05-30T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62942a5280195_images (12).jpeg"
keywords: []
---

# നാളികേര വില ഇടിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം ഊര്‍ജിതമാക്കുമെന്ന് കൃഷിമന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: നാളികേര വില ഇടിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം ഊര്‍ജിതമാക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കേരഫെഡില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍, വി.എഫ്.പി.സി.കെ വിപണികള്‍, നാളികേര വികസന കോര്‍പറേഷന്‍ എന്നിവ മുഖേനയാണ് സംഭരണം നടത്തുക. നിലവില്‍ സംഭരണം നടത്തുന്ന ഇടങ്ങള്‍ക്ക് പുറമെയാണ് പുതിയ കേന്ദ്രങ്ങള്‍.

## Article Content

**തിരുവനന്തപുരം**: നാളികേര വില ഇടിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം ഊര്‍ജിതമാക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കേരഫെഡില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍, വി.എഫ്.പി.സി.കെ വിപണികള്‍, നാളികേര വികസന കോര്‍പറേഷന്‍ എന്നിവ മുഖേനയാണ് സംഭരണം നടത്തുക. നിലവില്‍ സംഭരണം നടത്തുന്ന ഇടങ്ങള്‍ക്ക് പുറമെയാണ് പുതിയ കേന്ദ്രങ്ങള്‍.

സ്വാശ്രയ കര്‍ഷക സംഘങ്ങള്‍ക്ക് ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വി.എഫ്.പി.സി.കെ സി.ഇ.ഒയെ ചുമതലപ്പെടുത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വി.എഫ്.പി.സി.കെയുടെ പത്തും പാലക്കാട് ജില്ലയില്‍ 15ഉം കര്‍ഷക വിപണികളാണ് നിലവില്‍ സംഭരണത്തിന് തെരഞ്ഞെടുത്തത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭരണ കേന്ദ്രങ്ങളില്‍ വെച്ചുതന്നെ കര്‍ഷകരുടെ അപേക്ഷകളും മറ്റ് രേഖകളും പരിശോധിച്ച്‌ വിലയിരുത്തും. തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലായിരിക്കും കൈമാറുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45950/agriculture-minister-says-green-coconut-procurement-in-the-state-will-be-intensified-in-the-wake-of-falling-coconut-prices)