---
title: "ഹജ്ജ് യാത്രാനിരക്കിൽ വൻവർധന: പാഴായി ചെയര്‍മാ​ന്റെ വാക്ക്"
english_title: "Increased travelers in hajj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45970/increased-travelers-in-hajj"
published_at: "2022-05-30T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62945105b478c_Screenshot_20220530_103647.jpg"
keywords: []
---

# ഹജ്ജ് യാത്രാനിരക്കിൽ വൻവർധന: പാഴായി ചെയര്‍മാ​ന്റെ വാക്ക്

> **Lead Summary:** നെടുമ്പാശേരി: ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ഹജ്ജിന് യാത്രാനിരക്കിൽ വൻവർധന. ഇതിനുമുമ്പ്‌, 2019ലെ യാത്രയെ അപേക്ഷിച്ച് ഇത്തവണ 56 ശതമാനം നിരക്കുവര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം നെടുമ്പാശേരിയിൽനിന്ന്‌ 3,84,200 രൂപയാണ് ഓരോ തീർഥാടകർക്കും ചെലവ് കണക്കാക്കിയിരിക്കുന്നത്. 2019ൽ രണ്ട് കാറ്റഗറിയിലായാണ് തീർഥാടകർ യാത്രയായത്.

## Article Content

നെടുമ്പാശേരി: ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ഹജ്ജിന് യാത്രാനിരക്കിൽ വൻവർധന. ഇതിനുമുമ്പ്‌, 2019ലെ യാത്രയെ അപേക്ഷിച്ച് ഇത്തവണ 56 ശതമാനം നിരക്കുവര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം നെടുമ്പാശേരിയിൽനിന്ന്‌ 3,84,200 രൂപയാണ് ഓരോ തീർഥാടകർക്കും ചെലവ് കണക്കാക്കിയിരിക്കുന്നത്. 2019ൽ രണ്ട് കാറ്റഗറിയിലായാണ് തീർഥാടകർ യാത്രയായത്.

ഇതിൽ കരിപ്പൂരിൽനിന്ന്‌ ഗ്രീൻ കാറ്റഗറിയിൽ 2,82,550 രൂപയും നെടുമ്പാശേരിയിൽനിന്ന്‌ 2,83,550 രൂപയുമായിരുന്നു ചെലവ്. അസീസിയ കാറ്റഗറിയിൽ 2,45,550 രൂപയും 2,46,550 രൂപയുമായിരുന്നു ചെലവായത്. എന്നാൽ, ഇത്തവണ അസീസിയ കാറ്റഗറി മാത്രമാണുള്ളത്. ഈ വർഷം ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന എല്ലാ തീർഥാടകർക്കും അസീസിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്.

ഇതിന് 3,84,200 രൂപ ഓരോ തീർഥാടകരും നൽകണം. 1,37,650 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയിൽനിന്ന്‌ അഞ്ച് ശതമാനംവരെ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഹജ്ജ് കമ്മിറ്റി അറിയിപ്പിൽ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഹജ്ജ് യാത്രാനിരക്കിൽ ഇത്തവണ കാര്യമായ വർധന ഉണ്ടാകില്ലെന്നാണ് ഒരാഴ്ചമുമ്പുവരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞത്. എന്നാൽ, നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ചെയർമാന്റെ പ്രഖ്യാപനം പൊള്ളയാണെന്ന്‌ വ്യക്തമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45970/increased-travelers-in-hajj)