---
title: "പെരിങ്ങത്തൂരിൽ അധ്യാപക കായികക്ഷമതാ പരിശീലനം തുടങ്ങി"
english_title: "Teachers physical training were begins in peringathoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45988/teachers-phusical-training-were-begins-in-peringathoor"
published_at: "2022-05-30T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629461a5a9dfc_police.1.1635236.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ അധ്യാപക കായികക്ഷമതാ പരിശീലനം തുടങ്ങി

> **Lead Summary:**  പെരിങ്ങത്തൂർ : ചൊക്ലി ഉപജില്ലാ അക്കാദമിക് കൗൺസിലിന്റെ ത്രിദിന അധ്യാപക കായികക്ഷമതാ പരിശീലനം ആസ്പയർ സോൺ ടർഫിൽ തുടങ്ങി. ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും പരിശീലനം ലഭിക്കുന്നതരത്തിലാണ് പദ്ധതി. പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ ഉദ്ഘാടനംചെയ്തു.

## Article Content

 പെരിങ്ങത്തൂർ : ചൊക്ലി ഉപജില്ലാ അക്കാദമിക് കൗൺസിലിന്റെ ത്രിദിന അധ്യാപക കായികക്ഷമതാ പരിശീലനം ആസ്പയർ സോൺ ടർഫിൽ തുടങ്ങി. ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും പരിശീലനം ലഭിക്കുന്നതരത്തിലാണ് പദ്ധതി. പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ ഉദ്ഘാടനംചെയ്തു.

കൗൺസിലർ എം.പി.കെ.അയ്യൂബ് അധ്യക്ഷതവഹിച്ചു. അക്കാദമിക് കൗൺസിലിന്റെ ജഴ്സി ചൊക്ലി എ.എസ്.ഐ. എം.വിൽസൻ പ്രകാശനംചെയ്തു. കെ.രമേശൻ, കെ.പി.സുനിൽ ബാൽ, കെ.ഗിരീഷ് കുമാർ, പി.ബിജോയ്, വി.പ്രദീപ് കുമാർ, പി.എം.സക്കീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45988/teachers-phusical-training-were-begins-in-peringathoor)