---
title: "പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു, രണ്ട് ഭീകരർ പിടിയിൽ"
english_title: " Pulvama attack : one terrorist were dead by military "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46009/pulvama-attack-one-terrorist-were-dead-by-military"
published_at: "2022-05-30T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62946cf99a4a5_Screenshot_20220530_123417.jpg"
keywords: []
---

# പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു, രണ്ട് ഭീകരർ പിടിയിൽ

> **Lead Summary:** ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. തെക്കൻ കാശ്മീരിലെ പുൽവാമയിലെ ഗുണ്ടിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയിൽ പരിശോധന ആരംഭിച്ചത്.

## Article Content

ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. തെക്കൻ കാശ്മീരിലെ പുൽവാമയിലെ ഗുണ്ടിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയിൽ പരിശോധന ആരംഭിച്ചത്.

ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് കാശ്മീർ സോൺ പൊലീസ് ഐജി വിജയ് കുമാർ പറയുന്നത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. ഈ മാസം 13 ന് പുൽവാമയിൽ വീരമൃത്യുവരിച്ച പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദിന്റെ കൊലയാളി ഉൾപ്പെടെയുള്ള രണ്ട് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകർ സേനയുടെ കയ്യിൽ അകപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46009/pulvama-attack-one-terrorist-were-dead-by-military)