---
title: "സി.ആർ.പി.എഫിന്റെ കരങ്ങളിൽ രാജ്യസുരക്ഷ ഭദ്രം -ജനറൽ കുൽദീപ് സിങ്"
english_title: "Country is protected in the hand of CRPF: general kuldeep singh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46013/country-is-protected-in-the-hand-of-crpf-general-kuldeep-singh"
published_at: "2022-05-30T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62946f43312fb_Picsart_22-05-30_12-45-45-852.jpg"
keywords: []
---

# സി.ആർ.പി.എഫിന്റെ കരങ്ങളിൽ രാജ്യസുരക്ഷ ഭദ്രം -ജനറൽ കുൽദീപ് സിങ്

> **Lead Summary:**  കണ്ണൂർ : സി.ആർ.പി.എഫിന്റെ കരങ്ങളിൽ രാജ്യസുരക്ഷ ഭദ്രമാണെന്ന് സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ കുൽദീപ് സിങ് പറഞ്ഞു. പെരിങ്ങോം സി.ആർ.പി.എഫ്. കേന്ദ്രത്തിലെ 155 ബാച്ചിന്റെ പാസിങ്‌ ഔട്ട് പരേഡിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1263 പേർ സി.ആർ.പി.എഫിന്റെ ഭാഗമായി.

## Article Content

 കണ്ണൂർ : സി.ആർ.പി.എഫിന്റെ കരങ്ങളിൽ രാജ്യസുരക്ഷ ഭദ്രമാണെന്ന് സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ കുൽദീപ് സിങ് പറഞ്ഞു. പെരിങ്ങോം സി.ആർ.പി.എഫ്. കേന്ദ്രത്തിലെ 155 ബാച്ചിന്റെ പാസിങ്‌ ഔട്ട് പരേഡിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1263 പേർ സി.ആർ.പി.എഫിന്റെ ഭാഗമായി.

സി.ആർ.പി.എഫ്. അഡീഷണൽ ഡെപ്യൂട്ടി ജനറൽ രശ്മി ശുക്ല, സി.ആർ.പി.എഫ്. ഐ.ജി. രാകേഷ് കുമാർ യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പെരിങ്ങോം സി.ആർ.പി.എഫ്. കേന്ദ്രം തലവൻ പി.പി. പോളി അധ്യക്ഷത വഹിച്ചു. മുഖ്യ പരിശീലന അധികാരി കമാൻഡന്റ് ദിലീപ് കുമാർ ശ്രീവാസ്തവ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മാർച്ച് പാസ്റ്റും വിവിധ കായികപ്രദർശനങ്ങളും നടന്നു.

ചടങ്ങിൽ ഡെപ്യൂട്ടി കമാൻഡന്റ് കെ.എം. ബൈജു, എം.ജി. ഡൊമനിക്ക്, എസ്. മാധവൻ, അസിസ്റ്റന്റ് കമാൻഡന്റ് എ.എസ്. മിനിമോൾ, ലീന നാഗേശ്വനി, രാജേന്ദ്ര കുമാർ, ആർ. കാർത്തികേയൻ, മെഡിക്കൽ ഓഫീസർ ഡോ. അനന്തകൃഷ്ണൻ, സി.ആർ.പി.എഫ്. മുൻ ഐ.ജി. കെ.വി. മധുസൂദനൻ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46013/country-is-protected-in-the-hand-of-crpf-general-kuldeep-singh)