---
title: "കെ സുധാകരൻ മാറി നിന്നത് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്;ചെന്നിത്തല "
english_title: "K sudhakaran Withdraws due to health issues : chennithala  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46018/k-sudhakaran-withdraws-due-to-health-issues-chennithala"
published_at: "2022-05-30T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629470ecda611_Screenshot_20220530_125128.jpg"
keywords: []
---

# കെ സുധാകരൻ മാറി നിന്നത് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്;ചെന്നിത്തല 

> **Lead Summary:** യുഡിഎഫ് ക്യാമ്പിൽ ഭിന്നതയുണ്ടെന്നത് ഇടതു മുന്നണിയുടെ വ്യാജ പ്രചാരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃക്കാക്കരയിൽ കെ സുധാകരൻ അവസാന ഘട്ടത്തിൽ മാറി നിന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ്. പി സി ജോർജും സർക്കാരും തമ്മിൽ നടക്കുന്നത് ഒത്തുകളിയാണ്.

## Article Content

യുഡിഎഫ് ക്യാമ്പിൽ ഭിന്നതയുണ്ടെന്നത് ഇടതു മുന്നണിയുടെ വ്യാജ പ്രചാരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃക്കാക്കരയിൽ കെ സുധാകരൻ അവസാന ഘട്ടത്തിൽ മാറി നിന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ്. പി സി ജോർജും സർക്കാരും തമ്മിൽ നടക്കുന്നത് ഒത്തുകളിയാണ്.

മുഖ്യമന്ത്രി ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുകയാണ് തൃക്കാക്കരയിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. പതിനായിരത്തിനും 25,000നും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. കലാശക്കൊട്ടിലെ പ്രവർത്തക പങ്കാളിത്തം കൂടി കണ്ടാണ് തൃക്കാക്കരയിൽ യുഡിഎഫ് വിജയം പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46018/k-sudhakaran-withdraws-due-to-health-issues-chennithala)