---
title: "ഷബീറിൻ്റെ 'കടലോളം കനവുമായി ഒരു കരൾ' പ്രകാശനം ചെയ്തു"
english_title: " Kadaloalam oru karalumayi book has been published "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46025/kadaloalam-oru-karalumayi-book-has-been-published"
published_at: "2022-05-30T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294753130e34_Screenshot_20220530_131044.jpg"
keywords: []
---

# ഷബീറിൻ്റെ 'കടലോളം കനവുമായി ഒരു കരൾ' പ്രകാശനം ചെയ്തു

> **Lead Summary:** എഴുത്തുകാരനും ഡോക്ടറുമായ ഡോ. ഷബീർ എം.എസ്സിൻ്റെ പുതിയ നോവൽ കടലോളം കനവുമായി ഒരു കരൾ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് യുവകലാസാഹിതി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ നോവലിസ്റ്റ് അൽഫോൺസ ജോയിയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. 

## Article Content

എഴുത്തുകാരനും ഡോക്ടറുമായ ഡോ. ഷബീർ എം.എസ്സിൻ്റെ പുതിയ നോവൽ കടലോളം കനവുമായി ഒരു കരൾ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് യുവകലാസാഹിതി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പിൽ വെച്ച് പ്രശസ്ത എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ നോവലിസ്റ്റ് അൽഫോൺസ ജോയിയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. 

പേരൂർക്കട ജില്ലാ ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ഡോ. ഷബീർ ഇതിനോടകം ആരോഗ്യ പഠന ഗ്രന്ഥങ്ങൾ അടക്കം 15 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46025/kadaloalam-oru-karalumayi-book-has-been-published)