---
title: "മാനേജറുടെ നിസ്സഹകരണം:  പുതിയ അധ്യായന വർഷത്തിൽ സ്കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ"
english_title: "School opening will be in uncertain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46049/school-opening-will-be-in-uncertain"
published_at: "2022-05-30T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62948d82164aa_Picsart_22-05-30_14-54-54-909.jpg"
keywords: []
---

# മാനേജറുടെ നിസ്സഹകരണം:  പുതിയ അധ്യായന വർഷത്തിൽ സ്കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ

> **Lead Summary:** മാനേജറുടെ നിസ്സഹകരണം കാരണം പുതിയ അധ്യായന വർഷത്തിൽ സ്കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിലാണെന്ന് കൂത്തുപറമ്പ് സബ് ജില്ലയിലെ തള്ളോട് എൽ.പി. സ്കൂൾ പ്രധാനധ്യാപിക ആർ ബിന്ദു കണ്ണൂരിൽ പറഞ്ഞു. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ പുതിയ മാനേജർ ഇതുവരെ അപക്ഷ പോലും നൽകിയിട്ടില്ല. ഹെഡ് ടീച്ചർ മാത്രമാണ് സ്ഥിരം അധ്യാപികയായിട്ടുള്ളത്. മറ്റ് മൂന്നു പേർ ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. ഇവർ 9 വർഷം മുൻപ് പഴയ മാനേജർക്ക് ലക്ഷങ്ങൾ നൽകിയാണ് സ്കൂളിൽ ചേർന്നത്.

## Article Content

മാനേജറുടെ നിസ്സഹകരണം കാരണം പുതിയ അധ്യായന വർഷത്തിൽ സ്കൂൾ തുറക്കുന്നത് അനിശ്ചിതത്വത്തിലാണെന്ന് കൂത്തുപറമ്പ് സബ് ജില്ലയിലെ തള്ളോട് എൽ.പി. സ്കൂൾ പ്രധാനധ്യാപിക ആർ ബിന്ദു കണ്ണൂരിൽ പറഞ്ഞു. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ പുതിയ മാനേജർ ഇതുവരെ അപക്ഷ പോലും നൽകിയിട്ടില്ല. ഹെഡ് ടീച്ചർ മാത്രമാണ് സ്ഥിരം അധ്യാപികയായിട്ടുള്ളത്. മറ്റ് മൂന്നു പേർ ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. ഇവർ 9 വർഷം മുൻപ് പഴയ മാനേജർക്ക് ലക്ഷങ്ങൾ നൽകിയാണ് സ്കൂളിൽ ചേർന്നത്.

എന്നാൽ ഇതുവരെ സ്ഥിരനിയമനം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സ്കൂൾ പുതിയ മാനേജർ ഏറ്റെടുക്കുന്നത്. ഒരോ അധ്യാപകരും വീണ്ടും 25 ലക്ഷം രൂപ നൽകണമെന്നാണ് പുതിയ മാനേജർ ആവശ്യപ്പെടുന്നതെന്ന് അധ്യാപകർ ആരോപിച്ചു. ഇത്രയും തുക നൽകാനാവില്ലെന്നും 32 ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാമെന്ന് പറഞ്ഞിട്ടും മാനേജർ വഴങ്ങുന്നില്ലെന്നും അധ്യാപകർ പറയുന്നു. ഇത്തരം കാര്യങ്ങൾ വിശദമാക്കി വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, AEO എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അധ്യാപകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അധ്യാപകരായ അജിത് വി , ശിശിര കെ , ശിശിര എൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46049/school-opening-will-be-in-uncertain)