---
title: "കർഷക സമരം നേതാവ് രാകേഷ് ടിക്കായത്തിന് നേരെ മഷിയാക്രമണം"
english_title: " Ink attack towards rakesh tikayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46078/ink-attack-towards-rakesh-tikayath"
published_at: "2022-05-30T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294a4788b54e_Screenshot_20220530_163208.jpg"
keywords: []
---

# കർഷക സമരം നേതാവ് രാകേഷ് ടിക്കായത്തിന് നേരെ മഷിയാക്രമണം

> **Lead Summary:** ഭാരതീയ കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്തിന് നേരെ മഷിയാക്രമണം. ബംഗളൂരുവിൽ വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ഒരു സംഘമാളുകൾ അതിക്രമിച്ചു കയറി മഷിപ്രയോഗം നടത്തിയത്. ഇതിന് പിന്നാലെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലും നടന്നു. കർണാടകയിലെ ഒരു കർഷക നേതാവ് പണം വാങ്ങുന്ന വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

## Article Content

ഭാരതീയ കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്തിന് നേരെ മഷിയാക്രമണം. ബംഗളൂരുവിൽ വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ഒരു സംഘമാളുകൾ അതിക്രമിച്ചു കയറി മഷിപ്രയോഗം നടത്തിയത്. ഇതിന് പിന്നാലെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലും നടന്നു. കർണാടകയിലെ ഒരു കർഷക നേതാവ് പണം വാങ്ങുന്ന വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.

ഇതിൽ വിശദീകരണം നൽകാനായാണ് പത്രസമ്മേളനം വിളിച്ചത്. കർഷക സമരത്തിന് നേതൃത്വം നൽകി ആളായിരുന്നു രാകേഷ് ടിക്കായത്ത് സാധാരണ ജനങ്ങൾക്ക് പോലീസിന് ഒരു സുരക്ഷയും നൽകാൻ കഴിയുന്നില്ലെന്ന് രാകേഷ് ടിക്കായത്ത് ആരോപിച്ചു. കർഷകരുടെ വിജയം ചിലർക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അവരാണ് അക്രമത്തിന് പിന്നിലെന്നും രാകേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46078/ink-attack-towards-rakesh-tikayath)