---
title: "കൗമാരം@ കോവിഡ് കാലം പേരാവൂർ മേഖലാതല പ്രകാശനം നടത്തി."
english_title: "Adolescence @ covid time Peravoor regional release."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4608/adolescence-covid-time-peravoor-regional-release"
published_at: "2021-10-11T18:13:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61643168e92e2_PicsArt_10-11-06.09.29.jpg"
keywords: []
---

# കൗമാരം@ കോവിഡ് കാലം പേരാവൂർ മേഖലാതല പ്രകാശനം നടത്തി.

> **Lead Summary:** **പേരാവൂർ : **കേരള ശാസ്ത്രസാഹിത്യ പരിഷത്ഹൈസ്കൂൾ ഹയർ സെക്കൻററി വിദ്യാർഥികൾക്കായിപ്രസിദ്ധീകരിക്കുന്ന ശാസ്ത്രകേരളം മാസികയുടെ പ്രത്യേക ലക്കം കൗമാരം@ കോവിഡ് കാലം പേരാവൂർ മേഖലാതല പ്രകാശനം ജി എച്ച് എസ് എസ് പാലയിൽ നടത്തി.

## Article Content

**പേരാവൂർ : **കേരള ശാസ്ത്രസാഹിത്യ പരിഷത്ഹൈസ്കൂൾ ഹയർ സെക്കൻററി വിദ്യാർഥികൾക്കായിപ്രസിദ്ധീകരിക്കുന്ന ശാസ്ത്രകേരളം മാസികയുടെ പ്രത്യേക ലക്കം കൗമാരം@ കോവിഡ് കാലം പേരാവൂർ മേഖലാതല പ്രകാശനം ജി എച്ച് എസ് എസ് പാലയിൽ നടത്തി.

പ്രിൻസിപ്പാൾ യൂസുഫ് ചന്ദ്രങ്കണ്ടി, ഹെഡ്മാസ്റ്റർ പി.എം.കേശവൻ എന്നിവർ ചേർന്ന് NMMS ,അയ്യങ്കാളി  സ്കോളർഷിപ്പ് ജേതാവ് അർച്ചനാചന്ദ്രന് നൽകി പ്രകാശനം ചെയ്തു.

കെ.വിനോദ്കുമാർ,പി.എം ഗിരീഷ് കുമാർ, കെ.കെ രാജീവൻ,അബ്ദുൾ ഗഫൂർ, ബാലവേദി കൂട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. 

കഴിഞ്ഞ വർഷം പരിഷത് കുട്ടികൾക്കിടയിൽ നടത്തിയ മാനസികാരോഗ്യ പഠനത്തിൻറെ തുടർച്ചയായിട്ടാണ് പ്രത്യേകപതിപ്പ് പ്രകാശനംചെയ്തത്. 

തുടർന്ന് കുട്ടികൾക്ക് വേണ്ടി ഉജ്വല കൗമാരം രക്ഷിതാക്കൾക്കായി മക്കൾക്കൊപ്പം എന്നീ പ്രവർത്തനങ്ങളും നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4608/adolescence-covid-time-peravoor-regional-release)