---
title: "വാഗമണ്ണിൽ ഓഫ് റോഡ്  റേസിംഗ്  നടത്തിയ  സംഭവത്തിൽ നടൻ ജോജു ജോർജ് പിഴ അടച്ചു "
english_title: "Off road racing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46093/off-road-racing"
published_at: "2022-05-30T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294c2f106389_n3909857601653916355764c4fbb9c2ad49940de4a9921b331bccb3106a617b02c7270cd99e4eef41b4340a.jpg"
keywords: []
---

# വാഗമണ്ണിൽ ഓഫ് റോഡ്  റേസിംഗ്  നടത്തിയ  സംഭവത്തിൽ നടൻ ജോജു ജോർജ് പിഴ അടച്ചു 

> **Lead Summary:** വാഗമണില്‍ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ് പിഴ അടച്ചു. മോട്ടോര്‍ വാഹനവകുപ്പാണ് നടന് 5000 രൂപ തേയില തോട്ടത്തില്‍ ഓഫ് റോഡ് നടത്തിയതിന് പിഴ ഇട്ടത്.

## Article Content

വാഗമണില്‍ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ് പിഴ അടച്ചു. മോട്ടോര്‍ വാഹനവകുപ്പാണ് നടന് 5000 രൂപ തേയില തോട്ടത്തില്‍ ഓഫ് റോഡ് നടത്തിയതിന് പിഴ ഇട്ടത്.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റയ്‌സില്‍ പങ്കെടുത്തതിനും ആണ് പിഴ. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത് ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണെങ്കില്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് നടന്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനാലാണ് ചട്ടപ്രകാരം പിഴ ശിക്ഷ നല്‍കി ലൈസന്‍സ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആര്‍ടിഒ ആര്‍.രമണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓഫ് റോഡ് റെയ്സ് കേസില്‍ നടന്‍ ജോജു ജോര്‍ജ്ജ് ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ നേരത്തെ നേരിട്ട് ഹാജരായിരുന്നു. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആര്‍ടിഒ ഓഫീസിലെത്തിയത്.

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആര്‍ടിഒ ജോജു ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു. അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നല്‍കിയിരിക്കുന്നത്.

ഇത് പരിശോധിച്ച ശേഷമാണ് ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. ഇതിനിടെ പരിപാടിയില്‍ പങ്കെടുത്ത് വാഹനം ഓടിച്ച 12 പേര്‍ക്ക് വാഗമണ്‍ പോലീസ് നോട്ടീസ് അയച്ചു. വാഹനങ്ങളുമായി നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നാലു പേര്‍ നേരത്തെ ഹാജരായി ജാമ്യം എടുത്തിരുന്നു. അനുമതി ഇല്ലാതെ ഓഫ് റോഡ് റെയ്സ് നടത്തിയതിനാണ് വാഗമണ്‍ പോലീസ് കേസെടുത്തിരിക്കുന്നത് പരിപാടി യുടെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും സ്‌ഥലം ഉടമയ്ക്കും എതിരെയാണ് കേസ്.

റെയ്സില്‍ പങ്കെടുത്ത ജോജു ജോര്‍ജിനെതിരെയും എതിരെയും കേസെടുത്തിട്ടുണ്ടെന്ന് വാഗമണ്‍ സി ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കെഎസ് യു ജില്ല പ്രസിഡന്‍റ് ടോണി തോമസിന്‍റെ പരാതിയിലാണ് ജോജു‍ ജോര്‍ജ്ജ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ജോജു ഓഫ് റോഡിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46093/off-road-racing)