---
title: "അടുത്ത മണിക്കൂറുകളിൽ അഞ്ചു ജില്ലകളിൽ  മഴയ്ക്ക്  സാധ്യത "
english_title: "Chance of rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46099/chance-of-rain"
published_at: "2022-05-30T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294c7de0d560_n3909899681653917582098c25aa84077c48304c0d44bc76cea32bec2c9b550935a7217e196efd05581a858.jpg"
keywords: []
---

# അടുത്ത മണിക്കൂറുകളിൽ അഞ്ചു ജില്ലകളിൽ  മഴയ്ക്ക്  സാധ്യത 

> **Lead Summary:** അടുത്ത ഏതാനും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

## Article Content

അടുത്ത ഏതാനും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അടുത്ത 3-4 ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും എത്തിയേക്കും. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കാനിരുന്ന കാലവര്‍ഷം മൂന്ന് ദിവസം മുമ്ബാണ് കേരളത്തില്‍ എത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

ഈ മാസം 27ന് എത്തുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജൂണ്‍ ഒന്നിന് മുമ്പ് മണ്‍സൂൺ എത്തുന്നത്. നേരത്തെ 2017 ലും 2018 ലും എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46099/chance-of-rain)