---
title: "കച്ചവടത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വ്യാപാരിയെ ആദരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ്. "
english_title: "WhatsApp Group honors merchant in pengadi, panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4612/whatsapp-group-honors-merchant-in-pengadi-panoor"
published_at: "2021-10-11T18:22:00+05:30"
category: "Kuthuparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616433a354233_aw.jpg"
keywords: []
---

# കച്ചവടത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വ്യാപാരിയെ ആദരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ്. 

> **Lead Summary:** പെരിങ്ങാടി: മമ്മിമുക്കിൽ കച്ചവടത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ ഇ.ടി.ഗോവിന്ദൻ നായരെ പെരിങ്ങാടിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് ആദരിച്ചു.

## Article Content

പെരിങ്ങാടി: മമ്മിമുക്കിൽ കച്ചവടത്തിന്റെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ ഇ.ടി.ഗോവിന്ദൻ നായരെ പെരിങ്ങാടിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് ആദരിച്ചു.

ചടങ്ങിൽ അഡ്വക്കേറ്റ് വി.പി.അബ്ദുൽ റഹീം അദ്ധ്യക്ഷം വഹിച്ചു. വള്ളിയിൽ യൂസുഫ് ഹാജി ഗോവിന്ദൻ നായർക്ക് പൊന്നാട അണിയിച്ചു. ന്യൂമാഹി പഞ്ചായത്ത്‌ പ്രസിഡന്റ് എം.കെ.സൈത്തു മൊമെന്റോ സമ്മാനിച്ചു. ടി.സി.കെ.കമാൽ, പി.പി.മായൻ, സി.കെ.നജീബ്,എം.കെ. നാസ്സർ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.

പഞ്ചായത്ത്‌ മെമ്പർ ടി.എച്ച്.അസ്‌ലം, അഹമ്മദ് പെരിങ്ങാടി, താജു തായക്കണ്ടി, പി.സി.അബ്ദുൽ ലത്തീഫ്, സി.ടി ശശീന്ദ്രൻ, കെ.എം.പ്രഭാകരൻ എന്നിവർ ആശംസ നേർന്നു. മഹമൂദ് പെരിങ്ങാടി സ്വാഗതവും മുസ്തഫ പറമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4612/whatsapp-group-honors-merchant-in-pengadi-panoor)