---
title: "ഹോട്ടല്‍മുറിയില്‍ ഏഴുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "A seven-year-old girl was found dead in a hotel room"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46128/a-seven-year-old-girl-was-found-dead-in-a-hotel-room"
published_at: "2022-05-30T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294e50b6b6f3_n39102421816539250866131ecf74608d8cbd8d06cc96144df0856c37c6dd617dd411933cb94ab46e8e0c0c.jpg"
keywords: []
---

# ഹോട്ടല്‍മുറിയില്‍ ഏഴുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **മുംബൈ: **മുംബൈയില്‍ ഹോട്ടല്‍മുറിയില്‍ ഏഴുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടല്‍ മുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**മുംബൈ: **മുംബൈയില്‍ ഹോട്ടല്‍മുറിയില്‍ ഏഴുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടല്‍ മുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മയെ അബോധാവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവും വിഷം കഴിച്ചതായി സംശയിക്കുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല. വിഷം കഴിച്ച യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിക്കുകയും അവര്‍ കാഷിമീര പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടിലില്‍ അനങ്ങാതെ കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ കുട്ടിയുടെ പിതാവാണെന്ന് പ്രാഥമികാന്വേഷണത്തില്‍ സൂചനയുണ്ട്. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ ദമ്ബതികള്‍ തങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് സമര്‍പ്പിച്ചതില്‍ നിന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46128/a-seven-year-old-girl-was-found-dead-in-a-hotel-room)