---
title: "പ്രവേശനോത്സവം:  സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും"
english_title: "Entrance Ceremony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46133/entrance-ceremony"
published_at: "2022-05-30T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294e70376843_n3910263281653925590631372c275b7ec868db34d33444eec6497870b9babfeacbdcaf551e76377f9f7d9f.jpg"
keywords: []
---

# പ്രവേശനോത്സവം:  സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

> **Lead Summary:** സംസ്ഥാനത്തെ സ്കൂളുകള്‍ പ്രവേശനോത്സവത്തിന് തയ്യാറെടുക്കുകയാണ്. ബുധനാഴ്ച രാവിലെ കഴക്കൂട്ടം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

## Article Content

സംസ്ഥാനത്തെ സ്കൂളുകള്‍ പ്രവേശനോത്സവത്തിന് തയ്യാറെടുക്കുകയാണ്. ബുധനാഴ്ച രാവിലെ കഴക്കൂട്ടം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പഴയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പഠനമുറികളാക്കി മാറ്റുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം മണക്കാട് സ്കൂളില്‍ നടന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 42,90,000 വിദ്യാര്‍ത്ഥികള്‍ വേനല്‍ക്കാല അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് സ്കൂളിലേക്ക് മടങ്ങും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

പ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മേഖലയെ ലോകം ശ്രദ്ധിക്കുന്ന തലത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ 75 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46133/entrance-ceremony)